സമ്പര്‍ക്ക രോഗവ്യാപനം 16 ശതമാനം മാത്രം



കൊല്ലം കോവിഡ് ബാധിച്ചു ഗൃഹചികിത്സയിലിരിക്കുന്നവരുടെ ഹൈ റിസ്‌ക് പ്രാഥമിക സമ്പർക്കത്തിലായവരിൽ 16 ശതമാനം പേർക്ക് മാത്രമാണ് രോഗംബാധിച്ചതെന്ന്‌ പഠനം. ആരോഗ്യവകുപ്പിന്റെ ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ്  നടത്തിയ പരിശോധനയിലാണ് ഇത്‌ കണ്ടെത്തിയത്‌. ആലപ്പാട് അഴീക്കൽ, ചവറ, തൃക്കടവൂർ, ശക്തികുളങ്ങര ആരോഗ്യകേന്ദ്രങ്ങളുടെ പരിധിയിലായിരുന്നു  പരിശോധന.  കൂടുതൽ പേർക്ക് രോഗബാധയുണ്ടായ ശക്തികുളങ്ങരയിൽ മാത്രം രോഗബാധ 48 ശതമാനമാണ്. ഇവിടെ 331 രോഗികളുണ്ട്. പ്രാഥമിക സമ്പർക്കത്തിൽ വന്ന 213 പേരിൽ 103 പേർ പോസിറ്റീവായി.  അഴീക്കൽ ഭാഗത്ത് 84ൽ സമ്പർക്കമുള്ള 58 പേരിൽ 16  മാത്രമാണ് പോസിറ്റീവ്, 27 ശതമാനം. തൃക്കടവൂരിൽ 262 കേസില്‍ സമ്പർക്കമുണ്ടായ 414ൽ 66 പേരാണ് പോസിറ്റീവ്, 15.9 ശതമാനം. ചവറയിൽ 534 കേസുകളിൽ സമ്പർക്കമുണ്ടായ 2086ൽ 259 പേരാണ് പോസിറ്റീവ്, 12 ശതമാനം. Read on deshabhimani.com

Related News