ചിതറയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനംചെയ്തു

ചിതറ പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതി താക്കോൽദാനച്ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ലതികാ വിദ്യാധരൻ ഉദ്‌ഘാടനംചെയ്യുന്നു


കടയ്ക്കൽ ചിതറ പഞ്ചായത്ത്‌ ലൈഫ് ഭവന പദ്ധതിപ്രകാരം നിർമിച്ച 42 വീടിന്റെ താക്കോൽദാനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതികാ വിദ്യാധരൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി അധ്യക്ഷനായി. പട്ടികജാതി വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷ കെ ഉഷ ഉദ്ഘാടനംചെയ്തു. മൺചട്ടിയിൽ കൃഷിക്കായുള്ള പച്ചക്കറിത്തൈ വിതരണം പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ ആർ അനിൽകുമാർ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ രജിത, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജെ നജീബത്ത്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷീന, അമ്മൂട്ടി മോഹനൻ, ബ്ലോക്ക് പഞ്ചായത്ത്‌അംഗങ്ങളായ അസീന, അരുൺ, പഞ്ചായത്ത്‌അംഗങ്ങളായ മിനി ഹരികുമാർ, പ്രിജിത്‌, രാജീവ്, അൻസർ തലവരമ്പ്, വിഇഒ വിനജ, രാജീവ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News