ക്ഷേത്രാങ്കണത്തിൽ 
പൂങ്കാവനമൊരുങ്ങുന്നു



കരുനാഗപ്പള്ളി ക്ഷേത്രമുറ്റത്ത് പൂക്കൃഷി ഒരുക്കാൻ മുനിസിപ്പാലിറ്റി നടപ്പാക്കുന്ന പൂങ്കാവനം പദ്ധതിക്ക്‌ തുടക്കമായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പടനായർകുളങ്ങര മഹാദേവർ ക്ഷേത്രാങ്കണത്തിലാണ് പൂക്കൃഷി തുടങ്ങുന്നത്. വനം, കൃഷി വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജമന്തി, അരളി, തെറ്റി, കുറ്റിമുല്ല എന്നിവയാണ് നട്ടുപിടിപ്പിക്കുന്നത്.  പൂച്ചെടി നട്ട്‌ മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനംചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ പടിപ്പുര ലത്തീഫ്, കൗൺസിലർമാരായ റെജി ഫോട്ടോപാർക്ക്, പ്രസന്നകുമാർ, എം എസ് ഷിബു, മഹേഷ് ജയരാജ്, ജില്ലാ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ, മുനിസിപ്പൽ സെക്രട്ടറി ഫൈസൽ, ദേവസ്വം കമീഷണർ വിഷ്ണു എന്നിവർ പങ്കെടുത്തു. ക്ഷേത്രാങ്കണത്തിൽ നക്ഷത്രവനം പദ്ധതിയും നടപ്പാക്കാൻ ലക്ഷ്യമിടുന്നതായി മുനിസിപ്പൽ അധികൃതർ പറഞ്ഞു. Read on deshabhimani.com

Related News