ഓയിൽ പാം എസ്റ്റേറ്റ് മാനേജരുടെ ഓഫീസ് ഉപരോധിച്ചു

ഓയിപാം എസ്റ്റേറ്റ് സീനിയർ മാനേജരുടെ ഓഫീസ് പടിക്കൽ പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) 
നടത്തിയ ധർണ ജില്ലാസെക്രട്ടറി ടി അജയൻ ഉദ്ഘാടനംചെയ്യുന്നു


അഞ്ചൽ  സിഐടിയു സ്റ്റാഫ്‌ യൂണിയൻ പ്രവർത്തകൻ ഗോപനെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് ഓയിൽ പാം എസ്റ്റേറ്റ് സീനിയർ മാനേജരുടെ ഓഫീസ് ഉപരോധിച്ചു. പ്ലാന്റേഷൻ എംപ്ലോയിസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ നടന്ന ഉപരോധം ജില്ലാ സെക്രട്ടറി ടി അജയൻ ഉദ്ഘാടനംചെയ്തു.   മാനദണ്ഡം പാലിക്കാതെയുള്ള സ്ഥലംമാറ്റത്തിനെതി സമരപരിപാടികളുമായി പോകുമെന്നും അദ്ദേഹം പറഞ്ഞു. വർക്കേഴ്സ് യൂണിയൻ മേഖലാ പ്രസിഡന്റ് ദിനേശ്, എംപ്ലോയീസ് യൂണിയൻ സെക്രട്ടറി ജോൺ ചെറിയാൻ, അനിൽ, പൊന്നച്ചൻ, ശ്യാം, ബൈജുഎന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News