അന്വേഷണം കൂടുതൽ പേരിലേക്ക്



കരുനാഗപ്പള്ളി  വീട്ടിൽ സൂക്ഷിച്ചിരുന്ന 214 കുപ്പി വ്യാജമദ്യവുമായി ബിജെപി നേതാവ് പിടിയിലായ സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. ബിജെപി മുൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന  ഓച്ചിറ പായിക്കുഴി തോട്ടത്തിൽവീട്ടിൽ അനൂപിനെ (38)നെ കഴിഞ്ഞ ഒമ്പതിനാണ്‌ എക്സൈസ് സംഘം അറസ്റ്റ്‌ചെയ്തത്.   ഓച്ചിറയിലെ നാലു നേതാക്കളും കേസിൽ  ഉൾപ്പെടാൻ സാധ്യതയുള്ളതായാണ്‌ വിവരം. മറ്റൊരു പ്രധാന പ്രതിയായ കൃഷ്ണപുരം സ്വദേശിയെ പിടികൂടുന്നതോടെ ഇവരെക്കുറിച്ച്‌ കൂടുതൽ സൂചന ലഭിക്കും. ക്വട്ടേഷൻ സംഘങ്ങൾ ഉൾപ്പെടെയുള്ള വിപുലമായ സംഘമാണ് മദ്യവിൽപ്പനയ്ക്ക് പിന്നിലെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ പി അനിൽകുമാറാണ് പ്രതിയെ പിടികൂടിയത്. തുടരന്വേഷണം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ പി മോഹനൻ ഏറ്റെടുത്തിട്ടുണ്ട്. സംഘത്തിൽ ഉൾപ്പെട്ടവരുടെ ടെലഫോൺ കോളുകൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം.  ലോക്ക്‌ ഡൗണിന്റെ മറവിൽ വലിയ തോതിലുള്ള വ്യാജമദ്യ വിൽപ്പന അനൂപും സംഘവും നടത്തിയതായാണ്‌ സൂചന. തമിഴ്നാട്ടിൽനിന്ന്‌ കുറഞ്ഞ വിലയ്ക്ക് കൊണ്ടുവന്ന സ്പിരിറ്റിൽ കളർ ചേർത്ത് ഒർജിനലിനെക്കാൾ വീര്യമുള്ള വ്യാജ വിദേശമദ്യം നിർമച്ചായിരുന്നു സംഘത്തിന്റെ വിൽപ്പന. Read on deshabhimani.com

Related News