യൂത്ത്‌ കോൺ​ഗ്രസ് വ്യാജ പ്രചാരണങ്ങൾക്കെതിരെ യുവജന പ്രതിരോധം

ഡിവൈഎഫ്‌ഐ ചിന്നക്കടയിൽ സംഘടിപ്പിച്ച യുവജന പ്രതിരോധം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ 
ഉദ്‌ഘാടനംചെയ്യുന്നു


കൊല്ലം യൂത്ത് കോൺഗ്രസ് ആക്രമണത്തിനും വ്യാജ പ്രചാരണങ്ങൾക്കും എതിരെ ഡിവൈഎഫ്‌ഐ ചിന്നക്കടയിൽ യുവജന പ്രതിരോധം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്‌ഘാടനംചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ടി ആർ ശ്രീനാഥ് അധ്യക്ഷനായി. വ്യവസായ മന്ത്രി പി രാജീവ് പങ്കെടുത്ത വ്യവസായ നിക്ഷേപക സംഗമം അലങ്കോലപ്പെടുത്താൻ യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘം സംഗമത്തിന് എത്തിയവരെ തടയുകയും അസഭ്യം പറയുകയും ചെയ്തു. ഇത് ചോദ്യംചെയ്ത യുവാക്കളെ ആക്രമിക്കുകയും വ്യവസായ മന്ത്രി പി രാജീവിന് അഭിവാദ്യം അർപ്പിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരുമായി സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘത്തിന്റെ നേതൃത്വത്തിൽ നിരവധി വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിട്ടു. ഇതിനെതിരെയാണ് ഡിവൈഎഫ്ഐ കൊല്ലം, കൊല്ലം ഈസ്റ്റ്, അഞ്ചാലുംമൂട് ബ്ലോക്ക് കമ്മിറ്റികൾ കേന്ദ്രീകരിച്ച് യുവജന പ്രതിരോധം സംഘടിപ്പിച്ചത്.കൊല്ലം ക്യൂഎസി മൈതാനത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരംചുറ്റി ചിന്നക്കട ബസ് ബേയിൽ സമാപിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം എച്ച്  ഷാരിയർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് ജയമോഹൻ, എക്സ് ഏണസ്റ്റ്, വി കെ അനിരുദ്ധൻ, ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു, ജില്ലാ സെക്രട്ടറി ശ്യാം മോഹൻ, ട്രഷറർ എസ് ഷബീർ, എസ് ആർ രാഹുൽ, ബി ബൈജു, മീര എസ് മോഹൻ, എം ഹരികൃഷ്ണൻ, എ അഭിലാഷ്, ഷൈൻകുമാർ, യു പവിത്ര എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News