18,442 പേർ കോവിഡ്‌ മുക്തരായി 25,000 കടന്ന്‌‌ രോഗികൾ



കൊല്ലം ജില്ലയിൽ കോവിഡ്‌ ബാധിച്ചവരുടെ എണ്ണം കാൽലക്ഷം കടന്നു. 25,713 പേർക്കാണ്‌ ഇതുവരെ രോഗം സ്ഥിരീകരിച്ചത്‌.  ഇവരിൽ 18,442 പേർ രോഗമുക്‌തരായി. തീരദേശമേഖലയിലാണ്‌ രോഗം വ്യാപിക്കുന്നത്‌. മുണ്ടയ്‌ക്കൽ, പള്ളിത്തോട്ടം, വാടി, പുത്തൻതുറ, നീണ്ടകര, ചെറിയഴീക്കൽ, ആലപ്പാട്‌ തുടങ്ങിയ തീരദേശങ്ങളിലാണ്‌ രോഗികൾ കൂടുന്നത്‌. റസിഡൻഷ്യൽ ഏരിയകളിലും കോവിഡ്‌ വ്യാപിക്കുന്നുണ്ട്‌. കൊല്ലം നഗരത്തിലെ റസിഡൻഷ്യൽ ഏരിയകളിലാണ്‌ രോഗികൾ കൂടുതൽ. ജില്ലയിൽ സമ്പർക്കരോഗികളുടെ എണ്ണത്തിലും കുറവുണ്ടാകാത്തത്‌ ആശങ്ക വർധിപ്പിക്കുകയാണ്‌. പ്രതിരോധവും ജാഗ്രതയും കൈവിടരുതെന്ന മുന്നറിയിപ്പാണ്‌  കണക്കുകൾ വ്യക്‌തമാക്കുന്നത്‌.  ശനിയാഴ്‌ച ജില്ലയിൽ മൂന്ന്‌ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 656 പേർക്കാണ്‌‌ കോവിഡ് സ്ഥിരീകരിച്ചത്‌. 651 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. വിദേശത്തുനിന്ന്‌ എത്തിയ ഒരാളും ഉറവിടം വ്യക്തമല്ലാത്ത ഒരാളുമുണ്ട്‌. 718 പേർ രോഗമുക്തരായി. കൊല്ലം നഗരസഭയിൽ 251 രോഗബാധിതരാണുള്ളത്. പഞ്ചായത്ത് പ്രദേശങ്ങളിൽ തൃക്കരുവ, കുലശേഖരപുരം, മയ്യനാട്, ക്ലാപ്പന, ആലപ്പാട്, ചിതറ എന്നിവിടങ്ങളിലും മുൻസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളിയിലും പരവൂരിലുമാണ് രോഗബാധിതർ കൂടുതൽ. തൃക്കരുവ–--26, കുലശേഖരപുരം–-23, മയ്യനാട്–-19, ക്ലാപ്പന–--17, ആലപ്പാട്, ചിതറ പ്രദേശങ്ങളിൽ 14 വീതം, കുളത്തൂപ്പുഴ–--13, കല്ലുവാതുക്കൽ, പേരയം, ശാസ്താംകോട്ട എന്നിവിടങ്ങളിൽ 11 വീതം, പെരിനാട്-–-10, ഇടമുളയ്ക്കൽ, നീണ്ടകര ഭാഗങ്ങളിൽ ഒമ്പത് വീതം, ഉമ്മന്നൂർ, വെട്ടിക്കവല, ശൂരനാട് വടക്ക് പ്രദേശങ്ങളിൽ എട്ടുവീതം എന്നിങ്ങനെയാണ്‌ രോഗികൾ. കടയ്ക്കൽ, കരവാളൂർ, കുളക്കട, പട്ടാഴി, പവിത്രേശ്വരം ഭാഗങ്ങളിൽ ഏഴുവീതവും ഇട്ടിവ, എഴുകോൺ, കുമ്മിൾ, പന്മന, പടിഞ്ഞാറെ കല്ലട എന്നിവിടങ്ങളിൽ ആറു വീതവും അഞ്ചൽ, ആദിച്ചനല്ലൂർ, പത്തനാപുരം എന്നിവിടങ്ങിൽ അഞ്ചുവീതവും ഓച്ചിറ, ചവറ, തേവലക്കര, നിലമേൽ, പിറവന്തൂർ, വെളനല്ലൂർ എന്നിവിടങ്ങളിൽ നാലുവീതവും ആര്യങ്കാവ്, കിഴക്കേ കല്ലട, കരീപ്ര, പോരുവഴി, മൈലം, വിളക്കുടി പ്രദേശങ്ങളിൽ മൂന്നുവീതവും രോഗികളാണുള്ളത്. മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി–-15, പരവൂർ–-13, കൊട്ടാരക്കര–--ഏഴ്‌, പുനലൂർ–--അഞ്ച്‌ എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്‌. വെള്ളിമൺ സ്വദേശി മധുസൂദനൻനായർ (75), കൊട്ടാരക്കര സ്വദേശി ശ്രീധരൻപിള്ള (90), പാലത്തറ സ്വദേശി ഷാഹുദീൻ (64) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. Read on deshabhimani.com

Related News