ആ‘ശ്വാസം’ ആവോളം

ചവറ കെഎംഎംഎല്ലിൽ പുതിയതായി പൂർത്തിയാക്കിയ പദ്ധതികൾ വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്യുന്നു


ചവറ സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കെഎംഎംഎല്ലിൽ പൂർത്തിയായ രണ്ടു പദ്ധതി ഉദ്ഘാടനംചെയ്‌തു. ആരോഗ്യ മേഖലയ്ക്ക് വിതരണംചെയ്യുന്ന ദ്രവീകൃത ഓക്‌സിജന്റെ പ്രതിദിന ഉൽപ്പാദനശേഷി ഏഴുടണ്ണിൽനിന്ന് 10 ടണ്ണായി വർധിപ്പിച്ചതും കമ്പനിയുടെ യൂണിറ്റ് 400ൽ കമീഷൻചെയ്ത ഹോട്ട് ബാഗ് ഫിൽട്ടർ സംവിധാനവും വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനംചെയ്‌തു.  1984ല്‍ കമീഷന്‍ ചെയ്ത പ്രതിദിനം 50 ടണ്‍ ഉൽപ്പാദനശേഷിയുണ്ടായിരുന്ന ഓക്‌സിജന്‍ പ്ലാന്റിന്റെ ശേഷി 33 ടണ്ണായി കുറഞ്ഞ സാഹചര്യത്തിലാണ് 2020 ഒക്ടോബറില്‍ 50 കോടി രൂപ ചെലവില്‍ 70 ടണ്‍ ശേഷിയുള്ള ആധുനിക പ്ലാന്റ് സ്ഥാപിച്ചത്. കമ്പനിയിലെ പ്രധാന ഉല്‍പ്പന്നമായ ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്‌മെന്റ് നിര്‍മാണ പ്രക്രിയക്കാണ് ഓക്‌സിജന്‍ ഉപയോഗിക്കുന്നത്. വാതക ഓക്‌സിജന് ഒപ്പം ഏഴുടണ്‍ ദ്രവീകൃത ഓക്‌സിജനും ഈ പ്ലാന്റില്‍നിന്നു ലഭ്യമായി. ഇത് പെസോ അംഗീകാരമുള്ള കമ്പനികള്‍ വഴി ആരോഗ്യമേഖലയ്ക്ക് നല്‍കിവരികയാണ്. നിലവില്‍ കോവിഡ് രൂക്ഷമാകുകയും ഓക്‌സിജന്റെ ആവശ്യകത കൂടിവരികയും ചെയ്തതിനാലാണ്‌ ആരോഗ്യമേഖലയിലേക്ക് ആവശ്യമായ ഓക്‌സിജന്‍ ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചത്. കമ്പനി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡോ. സുജിത് വിജയന്‍പിള്ള എംഎൽഎ അധ്യക്ഷനായി. മാനേജിങ്‌ ഡയറക്ടർ ജെ ചന്ദ്രബോസ് റിപ്പോർട്ട് അവതരിപ്പിച്ചു. എംപിമാരായ കെ സോമപ്രസാദ്, എൻ കെ പ്രേമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സന്തോഷ് തുപ്പാശ്ശേരി, പഞ്ചായത്ത് പ്രസിഡന്റ്‌ എം ഷമി, ട്രേഡ് യൂണിയൻ നേതാക്കളായ എൻ പത്മലോചനൻ, കെ സുരേഷ് ബാബു, എ എ നവാസ്, ആർ ജയകുമാർ, ജെ മനോജ് മോൻ, ജി ഗോപകുമാർ, സന്തോഷ് കുമാർ, എസ് സന്തോഷ്, എഫ് ജോയ്, അജേഷ് ചന്ദ്രൻ, കിഷോർ കുമാർ, ഡി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ സ്വാഗതവും കമ്പനി ജനറൽ മാനേജർ വി അജയകൃഷ്ണൻ നന്ദി പറഞ്ഞു. Read on deshabhimani.com

Related News