അനധികൃതമായി സൂക്ഷിച്ച റേഷനരി പിടിച്ചെടുത്തു

കരുനാഗപ്പള്ളി പൊലീസ് പിടിച്ചെടുത്ത റേഷനരി,


കരുനാഗപ്പള്ളി  കരിഞ്ചന്തയിൽ വിൽക്കാൻ അനധികൃതമായി സൂക്ഷിച്ച റേഷനരിയും ഗോതമ്പും പൊലീസ് പിടിച്ചെടുത്തു. കുലശേഖരപുരം കടത്തൂർ പുത്തൻപുരയിൽ മുഹമ്മദ് കുഞ്ഞിന്റെ വീട്ടിൽനിന്നാണ് റേഷൻ സാധനങ്ങൾ പിടികൂടിയത്. മുഹമ്മദ് കുഞ്ഞിനെ (73)അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.  രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എസിപിയുടെ നിർദേശപ്രകാരം വെള്ളി പുലർച്ചെ മൂന്നിനാണ്‌ പരിശോധന നടത്തിയത്‌. വീടിനു സമീപത്ത് മിനിലോറിയിൽ സൂക്ഷിച്ചിരുന്ന 163 ചാക്ക് അരിയും എട്ട് ചാക്ക് ഗോതമ്പുമാണ് പിടിച്ചെടുത്തത്. പൊലീസ് എത്തുന്നതുകണ്ട ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങൾ സിവി ൽ സപ്ലൈസ് അധികൃതർക്ക് കൈ മാറി. എസ് ഐമാരായ ജയശങ്കർ, അലോഷ്യസ്, റസൽ ജോർജ്, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐമാരായ ജെ തമ്പാൻ, വിനോദ്കുമാർ, എഎസ്ഐ സിദ്ദിഖ്, രാജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.   Read on deshabhimani.com

Related News