കെപിസിസി സെക്രട്ടറിക്കെതിരെ യൂത്ത് കോൺഗ്രസ്



ചവറ കെപിസിസി സെക്രട്ടറിക്കെതിരെ തേവലക്കരയിലെ യൂത്ത്കോൺഗ്രസ് പ്രവർത്തകർ. യൂത്ത്കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി ബ്രിൽവിസൺ ഡി പട്ടക്കടവിന്റെ നേതൃത്വത്തിൽ ആറാം വാർഡായ തേവലക്കര അരിനല്ലൂർ വടക്കിലെ 60 പേരാണ്‌  കെപിസിസി സെക്രട്ടറിക്കെതിരെ  രംഗത്തെത്തിയത്.  വാർഡിലെ വികസനം മുരടിച്ചതായും ആനുകൂല്യങ്ങൾ കുടുംബക്കാർക്കും ഇഷ്ടക്കാർക്കുമായി വീതംവച്ചതായുമായാണ്‌ ആക്ഷേപം.   എ ഗ്രൂപ്പുകാരനായ ഇദ്ദേഹം നേതാക്കളോടും പ്രവർത്തകരോടും ആലോചിക്കാതെ ഏകപക്ഷീയമായാണ്‌ നിലപാട് സ്വീകരിക്കുന്നത്‌. കെപിസിസിക്കും ഡിസിസിക്കും പരാതി നൽകാനൊരുങ്ങുകയാണ്‌ പ്രവർത്തകർ.  ഇദ്ദേഹം ജില്ലാ പഞ്ചായത്തിൽ മത്സരിക്കാൻ ഒരുങ്ങുകയാണെന്നും അത്‌ വിജയത്തെ ബാധിക്കുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.  തേവലക്കര വാർഡിലെ അങ്കണവാടി താൽക്കാലിക ഹെൽപ്പർ നിയമനം മുതൽ വിവിധ വർക്കുകളിൽവരെ അഴിമതി നടന്നതായും  പ്രവർത്തകർ പറഞ്ഞു.   യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നിർദേശമനുസരിച്ച്‌  ചേർന്ന  യോഗം നിയോജക മണ്ഡലം സെക്രട്ടറി സുനിൽ ലാസർ ഉദ്ഘാടനംചെയ്തു. വിനോദ്, ആന്റണിദാസ്, വിമൽ റോഷൻ, ജിനു ആന്റണി എന്നിവർ  സംസാരിച്ചു. Read on deshabhimani.com

Related News