കശുവണ്ടിത്തൊഴിലാളികൾ 
പോസ്റ്റ്‌ഓഫീസ് ധർണ നടത്തി

പുത്തൂർ പോസ്റ്റ്‌ഓഫീസിന് മുന്നിൽ കശുവണ്ടിത്തൊഴിലാളികൾ നടത്തിയ ധർണ സിഐടിയു സംസ്ഥാന കമ്മിറ്റിഅംഗം മുരളി മടന്തകോട് ഉദ്ഘാടനംചെയ്യുന്നു


എഴുകോൺ പാചകവാതകം സബ്‌സിഡി നിരക്കിൽ കശുവണ്ടിത്തൊഴിലാളികൾക്ക് വിതരണംചെയ്യുക, കൂലി പുതുക്കി നിശ്ചയിക്കുക, കശുവണ്ടി വ്യവസായം സംരക്ഷിക്കുക, ബോണസ് നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി സിഐടിയു നേതൃത്വത്തിൽ കശുവണ്ടിത്തൊഴിലാളികൾ പുത്തൂർ പോസ്റ്റ്‌ഓഫീസിന് മുന്നിൽ ധർണ നടത്തി. സിഐടിയു സംസ്ഥാന കമ്മിറ്റിഅംഗം മുരളി മടന്തകോട് ഉദ്ഘാടനംചെയ്തു.  ആർ രാജസേനൻ അധ്യക്ഷനായി. സിപിഐ എം നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ രാമാനുജൻ, പി തങ്കപ്പൻപിള്ള, സി അനിൽകുമാർ, എസ് ശശികുമാർ, എ അജി, ഗോപകുമാർ, ജോണി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News