വിസ്മയയുടെ പേരിൽ 
വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട്



കൊല്ലം വിസ്മയയുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയതായി കുടുംബത്തിന്റെ പരാതി. വിസ്മയ വിജിത് എന്ന പേരിലാണ് അക്കൗണ്ട്. പലർക്കും ഈ അക്കൗണ്ടിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് പോകുന്നുണ്ട്‌. വിസ്മയ, സഹോദരൻ വിജിത്, ഭാര്യ രേവതി എന്നിവരുടെ ഫോട്ടോയാണ്‌ പ്രൊഫൈൽ ചിത്രം.  ഇതിൽനിന്ന്‌  വിസ്മയയുടെ ബന്ധുക്കൾക്ക് റിക്വസ്റ്റ് വന്നതോടെയാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന്  കൊല്ലം റൂറൽ ജില്ലാ പൊലീസ്‌ മേധാവി കെ ബി രവിക്ക് പരാതി നൽകി. സൈബർസെൽ അന്വേഷിക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു. വിസ്മയയുടെ അച്ഛൻ കൈകാര്യം ചെയ്തിട്ടില്ലാത്ത ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിനെക്കുറിച്ച് വിചാരണവേളയിൽ പ്രതിഭാ​ഗം കോടതിയിൽ ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ശ്രദ്ധയിൽപ്പെട്ടത്. Read on deshabhimani.com

Related News