ഒഴിപ്പിക്കുന്ന കടകളിലെ തൊഴിലാളികൾക്ക്‌ നഷ്ടപരിഹാരം നൽകണം

ഷോപ്സ് ആൻഡ്‌ കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്‌സ്‌ യൂണിയൻ 
ചവറ ഏരിയ സമ്മേളനം സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി ടി മനോഹരൻ ഉദ്ഘാടനംചെയ്യുന്നു


ചവറ ദേശീയപാത വികസനം നടപ്പാക്കുമ്പോൾ ഒഴിപ്പിക്കുന്ന കടകളിലെ തൊഴിലാളികൾക്കും കട വാടകയ്ക്ക് എടുത്ത് പ്രവർത്തിക്കുന്നവർക്കും നഷ്ടപരിഹാരം നൽകണമെന്ന് ഷോപ്സ് ആൻഡ്‌ കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) ചവറ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി ടി മനോഹരൻ ഉദ്ഘാടനംചെയ്തു. കെ മോഹനക്കുട്ടൻ അധ്യക്ഷനായി. എം വി പ്രസാദ് സ്വാഗതം പറഞ്ഞു. നൗഷാദ് അനുശോചന പ്രമേയവും ശ്രീകുമാർ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.  യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി സജി,  ആർ രവീന്ദ്രൻ, ബിജി, ഷാജി, ആനന്ദൻ, സാബു എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: നൗഷാദ് (പ്രസിഡന്റ്‌), ശ്രീകുമാർ, എൽ വിജയൻനായർ, ചിത്തിര ബാബു, ജയകുമാർ, അജയകുമാർ (വൈസ് പ്രസിഡന്റ്‌), ശ്രീകണ്ഠൻനായർ (സെക്രട്ടറി), കെ ബി ചന്ദ്രൻ, പതിയത്ത് ബാബു, ഗോവിന്ദപ്പിള്ള, ഗീത (ജോയിന്റ്‌ സെക്രട്ടറി),  ഷീനാ പ്രസാദ് (ട്രഷറർ). Read on deshabhimani.com

Related News