സംസ്ഥാന ബജറ്റ് സമഗ്ര കാർഷിക പുരോഗതിക്ക് 
വഴി കാട്ടുന്നത്: തോമസ് ചാഴിക്കാടൻ



കൊല്ലം സംസ്ഥാന ബജറ്റ് കേരളത്തിന്റെ കാർഷിക മേഖലയുടെ സമഗ്ര പുരോഗതിക്ക് കരുത്ത് പകരുന്നതാണെന്ന് കേരളാ കോൺഗ്രസ്‌ (എം) ഉന്നതാധികാര സമിതി അംഗം തോമസ് ചാഴിക്കാടൻ എംപി പറഞ്ഞു. റബറിന്റെ താങ്ങുവില വർധനയും കേരളത്തിന്റെ തനത് കൃഷികളായ നെല്ല്, നാളികേരം തുടങ്ങിയവയ്‌ക്കുള്ള സഹായം, കാർഷിക സംരംഭങ്ങൾ സംബന്ധിച്ച  നൂതന നിർദേശങ്ങൾ തുടങ്ങിയവ ബജറ്റിൽ ഉൾപ്പെടുത്തിയ സർക്കാരിനെ അദ്ദേഹം അനുമോദിച്ചു. കേരളാ കോൺഗ്രസ്‌ (എം) ജില്ലാ നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് വഴുതാനത്ത്‌ ബാലചന്ദ്രൻ  അധ്യക്ഷനായി. യോഗത്തിൽ സംസ്ഥാന സെക്രട്ടറി ബെന്നി കക്കാട്, ജില്ലാ ഭാരവാഹികളായ സജി ജോൺ കുറ്റിയിൽ, മുരുകദാസൻ നായർ, അനിൽ പട്ടാഴി, ആദിക്കാട് മനോജ്‌, മാത്യൂസാം, ഇക്‌ബാൽകുട്ടി, ജോൺ പി  കരിക്കം, ഇഞ്ചികാട് രാജൻ, ചവറ ഷാ, അജു മാത്യൂ പണിക്കർ, എസ് എം ഷെരീഫ്, അജികുമാർ ചെറുവക്കൽ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News