50 വീട് ഭാ​ഗികമായി തകർന്നു; 
നൂറിലേറെ ദുരിതാശ്വാസ ക്യാമ്പ്‌ സജ്ജം

ഓയൂർ കൊക്കാട് വിളയിൽ സരസ്വതിയമ്മയുടെ വീടിന്റെ മുൻഭാഗം ഇടിഞ്ഞ നിലയിൽ


 കൊല്ലം കനത്തമഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രണ്ടു വീടുകൾ പൂര്‍ണമായും 50ഓളം വീടുകള്‍ ഭാ​ഗികമായും തകർന്നു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. അടിയന്തരഘട്ടത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നൂറിലേറെ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി.  കൊല്ലം താലൂക്കിൽ 8 വീട്‌ ഭാഗികമായി തകർന്നു. ഒമ്പത്‌ ക്യാമ്പുകൾ സജ്ജമാണ്‌. കരുനാഗപ്പള്ളി താലൂക്കിൽ രണ്ട്  വീട്‌ പൂർണമായും 10 വീട് ഭാഗികമായും തകർന്നു. 17 വില്ലേജുകളിലായി 55 ക്യാമ്പുകൾ ഒരുക്കി. കുന്നത്തൂർ താലൂക്കിൽ പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ അയിത്തോട്ടുവയിൽ വെള്ളം കയറി. അഞ്ചു വീടുകൾ ഭാഗികമായി തകർന്നു. ഒരു തൊഴുത്തും തകർന്നിട്ടുണ്ട്‌. 22 ക്യാമ്പുകൾ സജ്ജമാണ്‌. പത്തനാപുരം താലൂക്കിൽ രണ്ട് വീട്‌ ഭാഗികമായി തകർന്നു. 29 ക്യാമ്പുകൾ സജ്ജം.  പുനലൂർ താലൂക്കിൽ മൂന്ന്‌ വീടുകൾ ഭാഗികമായി തകർന്നു. 15 ക്യാമ്പുകൾ ഒരുക്കി. കൊട്ടാരക്കര താലൂക്കിൽ ഒരു വീട്‌ പൂർണമായും 22 വീടുകൾ ഭാഗികമായി തകർന്നു. മൂന്ന്‌ കിണർ ഇടിഞ്ഞു. 33 ക്യാമ്പുകൾ തുറന്നു. ശനി പുലർച്ചയോടെ വീട്ടിലേക്ക്‌ ഇരച്ചുകയറിയ വെള്ളത്തിൽ വിളക്കുടി ശരത്‌ ഭവനിൽ ശശികലയുടെ വീട്ടുസാധനങ്ങൾ ഒലിച്ചുപോയി. ചടയമംഗലം ഇടുക്കുപാറ നിഷാ ഭവനിൽ ഉഷയുടെ വീടിന്റെ അടുക്കള ഭാഗം തകർന്നു. ശനിയാഴ്ച രാവിലെ എട്ടരയോടെ വീട് തകരുമ്പോൾ ഉഷയും ചെറുമകനും വിടിന്റെ മുൻഭാഗത്തായതിനാൽ അപകടം ഒഴിവായി. Read on deshabhimani.com

Related News