അതിവേഗം സമ്പർക്കം‌



കൊല്ലം സമ്പർക്കത്തിന്‌ അതിരില്ലാതെ ജില്ല. നിയന്ത്രണങ്ങളും പ്രതിരോധവും തുടരുമ്പോഴും പ്രതിദിന കോവിഡ്‌ ബാധിതരിൽ  99 ശതമാനത്തിലേറെപ്പേരും രോഗികളാകുന്നത്‌ സമ്പർക്കത്തിലൂടെ‌. ജില്ലയിൽ വെള്ളിയാഴ്‌ച രോഗം സ്ഥിരീകരിച്ച 418ൽ  410 പേരും സമ്പർക്കം വഴിയാണ്‌ പോസിറ്റീവ്‌ ആയത്‌. മൂന്നുപേർ‌ ആരോഗ്യ പ്രവർത്തകരാണ്‌. കടയ്ക്കൽ സ്വദേശിനി (24), പൂയപ്പള്ളി സ്വദേശിനി (31), പേരയം സ്വദേശിനി (56) എന്നിവർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയ രണ്ടുപേർക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേർക്കും രോഗം സ്ഥിരീകരിച്ചു.  767 പേർ  രോഗമുക്തി നേടി.‌ കൊല്ലം നഗരസഭയിൽ 137 പേർക്കാണ്‌ വെള്ളിയാഴ്‌ച രോഗം സ്ഥിരീകരിച്ചത്‌. മുണ്ടയ്ക്കൽ–- -45, ശക്തികുളങ്ങര–- -10, കാവനാട്, കിളികൊല്ലൂർ എന്നിവിടങ്ങളിൽ എട്ടുവീതവും ചിന്നക്കട–- -7, പട്ടത്താനം, പള്ളിത്തോട്ടം പ്രദേശങ്ങളിൽ ആറുവീതവും  വടക്കേവിള-–- 5, താമരക്കുളം, വടക്കുംഭാഗം ഭാഗങ്ങളിൽ നാലുവീതവും അയത്തിൽ, ഇരവിപുരം, കടപ്പാക്കട, മങ്ങാട് എന്നിവിടങ്ങളിൽ മൂന്നുവീതവുമാണ് രോഗബാധിതർ. മുനിസിപ്പാലിറ്റികളിൽ പരവൂർ–- -20, കരുനാഗപ്പള്ളി–- -10, പുനലൂർ-–- 9, കൊട്ടാരക്കര-–- 3 എന്നിങ്ങനെയാണ് രോഗബാധിതർ. പഞ്ചായത്ത് പ്രദേശങ്ങളിൽ നീണ്ടകര–- -41, ചിതറ–-- 19, പനയം–- - 13, പെരിനാട്–-- 12, പവിത്രേശ്വരം–--11, ആദിച്ചനല്ലൂർ–- -9, തെന്മല, നിലമേൽ എന്നിവിടങ്ങളിൽ എട്ടുവീതവും തൊടിയൂർ- ഏഴ്, കുണ്ടറ, തൃക്കോവിൽവട്ടം, പേരയം ഭാഗങ്ങളിൽ ആറുവീതവും ആലപ്പാട്, ചവറ, പന്മന, കടയ്ക്കൽ പ്രദേശങ്ങളിൽ അഞ്ചുവീതവും ഇട്ടിവ, കിഴക്കേ കല്ലട, കല്ലുവാതുക്കൽ, പിറവന്തൂർ, പടിഞ്ഞാറെ കല്ലട എന്നിവിടങ്ങളിൽ നാലുവീതവും അഞ്ചൽ, ആര്യങ്കാവ്, ഓച്ചിറ, ക്ലാപ്പന, നെടുവത്തൂർ, മേലില, വിളക്കുടി, പൂയപ്പള്ളി ഭാഗങ്ങളിൽ മൂന്നുവീതവുമാണ് രോഗബാധിതർ. Read on deshabhimani.com

Related News