1520 പേർക്ക് കോവിഡ്



കൊല്ലം ജില്ലയിൽ  വ്യാഴാഴ്ച 1520 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2159 പേർ രോഗമുക്തരായി. സമ്പർക്കം വഴി 1516 പേർക്കും നാല് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണനിരക്ക് 15.29 ശതമാനമായി കുറഞ്ഞു. കൊല്ലം കോർപറേഷനിൽ 262 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി -36, പുനലൂർ -33, കൊട്ടാരക്കര -24, പരവൂർ -18 എന്നിങ്ങനെയാണ് രോഗബാധിതർ.   പഞ്ചായത്തുകളിൽ തൃക്കോവിൽവട്ടം,ആദിച്ചനല്ലൂർ എന്നിവിടങ്ങളിൽ 39 വീതവും പോരുവഴി, ചാത്തന്നൂർ 36 വീതവും മയ്യനാട്, വെളിനല്ലൂർ, കുണ്ടറ 33 വീതവും കൊറ്റങ്കര -31, അഞ്ചൽ -30, കുളത്തൂപ്പുഴ- 29, പത്തനാപുരം -28, പെരിനാട്, പേരയം 27 വീതവും ചിറക്കര, ചടയമംഗലം 26 വീതവും പന്മന -25, കടയ്ക്കൽ -23 തെന്മല, ഇളമ്പള്ളൂർ 20 വീതവും പവിത്രേശ്വരം, പിറവന്തൂർ, നെടുമ്പന, കരീപ്ര, ഏരൂർ, ഇട്ടിവ ഒമ്പതുവീതവും ശൂരനാട് വടക്ക്, ശാസ്താംകോട്ട, എഴുകോൺ 18 വീതവും വെളിയം, പൂതക്കുളം, പട്ടാഴി 17 വീതവും വെട്ടിക്കവല, മൈനാഗപ്പള്ളി, കുളക്കട, അലയമൺ 16 വീതവും പൂയപ്പള്ളി, നെടുവത്തൂർ, ചിതറ, കുന്നത്തൂർ, ഓച്ചിറ, ഇളമാട് 15 വീതവും കല്ലുവാതുക്കൽ, ഉമ്മന്നൂർ 13 വീതവും നിലമേൽ -12, തൊടിയൂർ, കുമ്മിൾ, ഇടമുളയ്ക്കൽ 11 വീതവും കിഴക്കേ കല്ലട, ചവറ, കുലശേഖരപുരം, കരവാളൂർ 10 വീതവും മൈലം, ആര്യങ്കാവ്, വിളക്കുടി  ഒമ്പതു വീതവും തേവലക്കര, തൃക്കരുവ  എട്ട് വീതവും പനയം, നീണ്ടകര, തഴവ, തലവൂർ ഏഴു വീതവും പട്ടാഴി വടക്കേക്കര, മേലില ആറുവീതവുമാണ്‌ രോഗബാധിതർ. Read on deshabhimani.com

Related News