വി മുരളീധരൻ രാജിവയ്‌ക്കുക: ഡിവൈഎഫ്ഐ പ്രകടനം നടത്തി



പുനലൂർ കേന്ദ്രസഹമന്ത്രി വി മുരളീധരൻ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട്‌‌ ഡിവൈഎഫ്ഐ പുനലൂർ ബ്ലോക്ക് കമ്മിറ്റി  നേതൃത്വത്തിൽ  പ്രകടനം നടത്തി.  സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ്‌ പരിസരത്തുനിന്ന്‌ ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി പോസ്റ്റ്സ്ഓഫീസ് ജങ്‌ഷനിൽ സമാപിച്ചു. മുരളീധരന്റെ കോലം കത്തിച്ചു.  ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് എൻ  രാജേഷ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ടി അൻസർ അധ്യക്ഷനായി.  എസ് സതേഷ്, അഡ്വ. എസ് ശ്യാം, ബിൻസ്‌ കെ സാബു, എബി ഷൈനു, ശ്യാഹിൻ, ശ്യാം കരവാളൂർ, സുജിൻ, രതീഷ് വട്ടവിള, ബിൻസ്‌മോൻ, ജോജോ, അരുൺ, താഹ, ഫൈസൽ, മഹേഷ് സുകു എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News