വിളക്കുടിയിൽ 10 പേർക്ക്‌ കോവിഡ്‌



കുന്നിക്കോട്    സമ്പർക്കത്തെ തുടർന്ന് വിളക്കുടി പഞ്ചായത്തിൽ പത്തുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  രോഗവ്യാപനത്തെ തുടർന്ന്‌ ധർമപുരി വാർഡ് കണ്ടെയ്‌ൻമെന്റ്‌ സോണാക്കി. ധർമപുരിയിൽ തൊഴിലുറപ്പ് തൊഴിലാളിയടക്കമുള്ള കുടുംബത്തിന് രോഗം സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. പെരുമ്പാവൂർ സ്വദേശിയായ അമ്പത്താറുകാരനും മകൾക്കും രോഗം നേരത്തെ സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്നു.  ഇവരുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടവരായ ആറുപേർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്‌. തൊഴിലുറപ്പ് തൊഴിലാളിയുടെ സമ്പർക്കപട്ടിക ആരാഗ്യവകുപ്പ് പരിശോധിക്കുകയാണ്‌. കുന്നിക്കോട് എൽപിഎസ് വാർഡിലെ ഒരു കുടുംബത്തിലെ നാലുപേർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. Read on deshabhimani.com

Related News