41.86 കോടി 
7 റോഡ്



കൊല്ലം എൽഡിഎഫ്‌ സർക്കാർ ഒന്നാംവാർഷികത്തിൽ ജില്ലയിൽ 41.86 കോടി ചെലവിൽ ഏഴു റോഡുകൾ നിർമാണം പൂർത്തിയായി. കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, പുനലൂർ എന്നീ സബ്‌ ഡിവിഷനുകളിലാണ്‌ റോഡുകൾ. നാലു റോഡുകൾ നബാർഡ്‌ ഫണ്ട്‌ ഉപയോഗിച്ചും മറ്റുള്ളവ ബജറ്റ്‌ ഫണ്ട്‌, പ്രളയം, ശബരിമല പാക്കേജ്‌ എന്നിവയിൽ ഉൾപ്പെടുത്തി ഓരോ റോഡുകളുമാണ്‌ നിർമിച്ചത്‌. ബിഎം ആൻഡ്‌ ബിസി നിലവാരത്തിലാണ്‌ റോഡുകളുടെ നിർമാണം. 24ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ റോഡുകളുടെ ഉദ്‌ഘാടനം നിർവഹിക്കും. 11.50 കോടി ചെലവിൽ മൂന്ന്‌ റോഡുകൾ കൂടി നിർമാണം തുടങ്ങും.  ഉമ്മന്നൂർ –- - സദാനന്ദപുരം റോഡ്‌ (5.5 കോടി) , സദാനന്ദപുരം സ്കൂൾ ജങ്‌ഷൻ –-  ഉഗ്രൻമുക്ക് -ചിരട്ടക്കോണം (മൂന്നു കോടി), ആറുമുറിക്കട –-- തൃപ്പലഴികം–- - ചൊവ്വല്ലൂർ –- അമ്പലപ്പുറം -നെല്ലിക്കുന്നം റോഡ് (എട്ട്‌ കോടി), മേവറം –-- പീടികമുക്ക്, മേവറം –- ആലുംമൂട് റോഡ് (4.5 കോടി), പള്ളിമൺ ജങ്‌ഷൻ –- കിഴങ്ങുവിള ജങ്‌ഷൻ –- പാലനിരപ്പ് പഴങ്ങാലം സർവീസ് സഹകരണ ബാങ്ക് ജങ്‌ഷൻ റോഡ്‌ (5.6 കോടി), ചാത്തന്നൂർ –- - വെളിനല്ലൂർ റോഡും മണ്ണയത്ത് പാലം പുനർനിർമാണവും (6.5 കോടി), ടി ബി ജങ്‌ഷൻ –- വട്ടപ്പട –- ഇടമൺ സ്രതം മുക്ക്‌ റോഡ്‌ (8.76 കോടി) എന്നിവയാണ്‌ നിർമാണം പൂർത്തിയായ റോഡുകൾ.  പുനലൂർ മണ്ഡലത്തിലെ ഏരൂർ –- ഇടമൺ റോഡ്‌ (7.5 കോടി), അഞ്ചാലുംമൂട്‌ –- പെരുമൺ –- കണ്ണങ്കാട്ട്‌ റോഡിലെ അഷ്‌ടമുടിമുക്ക്‌ മുതൽ അരശുംമൂട്‌ ജങ്‌ഷൻ വരെ (2.5 കോടി) കൊല്ലം മണ്ഡലത്തിലെ അരവിള ബോട്ട്‌ ജെട്ടി റോഡുകളുടെയും (1.5 കോടി) നവീകരണത്തിനാണ്‌ തുടക്കമാകുന്നത്‌. ആവശ്യമായ സ്ഥലത്ത്‌ സംരക്ഷണഭിത്തി, ഓട, റോഡ്സുരക്ഷ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്‌. Read on deshabhimani.com

Related News