എ അഭിലാഷ് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്



കൊട്ടാരക്കര  കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സിപിഐ എമ്മിലെ എ അഭിലാഷിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. എൽഡിഎഫിലെ ധാരണ പ്രകാരം സിപിഐയിലെ എം ശിവപ്രസാദ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. അഭിലാഷിന്റെ പേര് എം ശിവപ്രസാദ് നിർദേശിക്കുകയും എം തങ്കപ്പൻ പിന്താങ്ങുകയുംചെയ്തു. സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) കൊല്ലം എം അബ്ദുൽ ഹലിം വരണാധികാരിയായി. നെടുമൺകാവ് ഡിവിഷനെ പ്രതിനിധീകരിക്കുന്ന അഭിലാഷ് സിപിഐ എം നെടുവത്തൂർ ഏരിയ കമ്മിറ്റി അം​ഗവും ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റുമാണ്‌. സിപിഐ എം തേവലപ്പുറം ലോക്കൽ സെക്രട്ടറി, ദേശാഭിമാനി നെടുവത്തൂർ ഏരിയ ലേഖകൻ, ജീവനം പാലിയേറ്റീവ് സൊസൈറ്റി ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കരീപ്ര സഹകരണബാങ്ക് ജീവനക്കാരി വീണയാണ് ഭാര്യ. മകൾ നിള.  അനുമോദന സമ്മേളനത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി ജെ രാമാനുജൻ, സിപിഐ മണ്ഡലം സെക്രട്ടറി ആർ മുരളീധരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സുമലാൽ, കരീപ്ര പ‍ഞ്ചായത്ത് പ്രസിഡന്റ് പി എസ് പ്രശോഭ, ജി ത്യാ​ഗരാജൻ, എം എസ് ശ്രീകുമാർ, വി പി പ്രശാന്ത്, എ അജയഘോഷ്, എൻ എൽ സജീവ്, എസ് ഷബീർ,  ആർ പ്രശാന്ത്, എം ലീലാമ്മ, എസ് ശശികുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News