ഓർമയുടെ ആഴത്തിൽ 
തോണിദുരന്തം

ശാസ്‌താംകോട്ട തോണിദുരന്തത്തിന്റെ നാൽപതാം വാർഷികത്തിൽ മരണമടഞ്ഞവരുടെ സ്മരണയ്ക്കായി 
കെ സോമപ്രസാദ് എംപിയുടെ നേതൃത്വത്തിൽ അനുസ്മരണ ദീപം ഒഴുക്കുന്നു


ശാസ്താംകോട്ട ശാസ്താംകോട്ട തടാക ദുരന്തത്തിന്റെ 40–-ാമത്‌ അനുസ്‌മരണത്തിൽ മരിച്ചവർക്ക്‌ ശ്രദ്ധാഞ്ജലിയർപ്പിച്ച്‌ നാട്‌. രക്ഷാപ്രവർത്തനം നടത്തിയവരെയും ആദരിച്ചു. 1982 ജനുവരി 16ന്‌ പകലാണ്‌ തടാകത്തിന്റെ മധ്യഭാഗത്ത് രണ്ടുവള്ളം മറിഞ്ഞത്. അമ്പലക്കടവിൽനിന്ന് യാത്രക്കാരുമായി പടിഞ്ഞാറേ കല്ലട വിളന്തറ വെട്ടോലിക്കടവിലേക്കുപോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്‌. 24 പേരുടെ ജീവനാണ്‌ തടാകത്തിൽ പൊലിഞ്ഞത്‌.   അനുസ്മരണ സമ്മേളനം കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ ഗീത അധ്യക്ഷയായി. ദുരന്തത്തിൽ മരണമടഞ്ഞവരുടെ സ്മരണയ്ക്കായി കെ സോമപ്രസാദ് എംപി അനുസ്മരണ ദീപം തടാകത്തിൽ ഒഴുക്കി. പഞ്ചായത്ത് അംഗങ്ങളായ ഉഷാലയം ശിവരാജൻ, രജനി എന്നിവർ ദുരന്തത്തിൽ രക്ഷപ്പെട്ടവരെയും രക്ഷാപ്രവർത്തനം നടത്തിയവരെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി കെ ഗോപൻ, നിസാം, അബ്ദുൽ സമദ്, ജയരാജ്‌ എന്നിവർ സംസാരിച്ചു. അനുസ്മരണ സമിതി കൺവീനർ എസ് ദിലീപ്കുമാർ, സിനു, സന്തോഷ്‌, സുനിൽ, മോനി, കപിൽ എന്നിവർ പങ്കെടുത്തു.  Read on deshabhimani.com

Related News