ഡിവൈഎഫ്ഐ അംഗത്വ 
വിതരണത്തിനു തുടക്കമായി

ഡിവൈഎഫ്ഐ ജില്ലാതല അംഗത്വ വിതരണം ആർട്ടിസ്റ്റ് അജിൻ ചിത്രാലയയ്ക്ക് അംഗത്വം നൽകി 
കേന്ദ്രകമ്മിറ്റിഅംഗം ചിന്താ ജെറോം ഉദ്ഘാടനംചെയ്യുന്നു


കൊല്ലം പുതിയ കേരളം, പുരോഗമന യുവത്വം എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ അംഗത്വ വിതരണത്തിനു ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം എഴുകോണിൽ ആർട്ടിസ്റ്റ് അജിൻ ചിത്രാലയയ്ക്ക് അംഗത്വം നൽകി കേന്ദ്രകമ്മിറ്റിഅംഗം ചിന്താ ജെറോം ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ ശ്യാം മോഹൻ, സെക്രട്ടറി എസ് ആർ അരുൺബാബു,  സെക്രട്ടറിയറ്റ്അംഗം എ ജെ മാർക്സൺ, നെടുവത്തൂർ ബ്ലോക്ക് പ്രസിഡന്റ്‌ ജെ അനുരൂപ്, സെക്രട്ടറി എ അഭിലാഷ്, എൻ നിയാസ്, എസ് ഉണ്ണിക്കൃഷ്ണൻ, അഖിൽ അശോക്, സനൽ എന്നിവർ പങ്കെടുത്തു.          കുണ്ടറയിൽ കേരള സർവകലാശാല എംഎ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പി ആതിരയ്ക്ക് മെമ്പർഷിപ് നൽകി സംസ്ഥാന കമ്മറ്റിഅംഗം എൽ അനിതയും  കരുനാഗപ്പള്ളിയിൽ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അനന്തുകൃഷ്ണന് അംഗത്വം നൽകി ജില്ലാ പ്രസിഡന്റ് ശ്യാം മോഹനും ചാത്തന്നൂരിൽ മജീഷ്യൻ അശ്വിൻ പരവൂരിന് അംഗത്വം നൽകി സംസ്ഥാന കമ്മിറ്റി അംഗം ജി ഗോപിലാലും ഉദ്ഘാടനംചെയ്തു. കൊല്ലം ഈസ്റ്റിൽ ബോക്സിങ് താരം സച്ചിന് അംഗത്വം നൽകി ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ സുധീറും കൊട്ടാരക്കരയിൽ ദേശീയ ബാഡ്‌മിന്റണ്‍ താരം അനന്തഗോപന് അംഗത്വം നൽകി ജില്ലാ സെക്രട്ടറിയറ്റ്അംഗം ഷൈൻകുമാറും  ചടയമംഗലത്ത് കേരള സർവകലാശാല പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ടി എസ് ആതിരയ്ക്ക് അംഗത്വം നൽകി ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബുവും ഉദ്ഘാടനംചെയ്തു. ചവറയിൽ കഴിഞ്ഞ 131 ദിവസമായി സന്നദ്ധപ്രവർത്തനം നടത്തുന്ന ഫൗസ്, മനു എസ് കുമാർ എന്നിവർക്ക് അംഗത്വം നൽകി ജില്ലാ സെക്രട്ടറിയറ്റ്അംഗം എസ് എസ് ശബരിനാഥ് ഉദ്ഘാടനംചെയ്തു. കടയ്ക്കലിൽ കേരള സർവകലാശാല ബിഎ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഹരിതയ്ക്ക് അംഗത്വം നൽകി ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബുവും കുന്നിക്കോട് കോവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച അനിൽകുമാറിന്റെ ഭാര്യ മോനിഷയ്ക്ക് അംഗത്വം നൽകി ജില്ലാ വൈസ് പ്രസിഡന്റ്‌ ആർ എൽ വിഷ്ണുകുമാറും  ശൂരനാട് കേരള സർവകലാശാല ബിഎസ് സി ബോട്ടണി നാലാം റാങ്ക് നേടിയ ശിവകാമിയ്ക്ക് അഗത്വം നൽകി  ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ ശ്രീനാഥും  ഉദ്ഘാടനംചെയ്തു. Read on deshabhimani.com

Related News