യെച്ചൂരിക്കെതിരായ കേസ്‌: പ്രതിഷേധനിര തീർത്ത്‌ ജില്ല



കൊല്ലം ഡൽഹി വർഗീയ കലാപത്തിന്റെ ഗൂഢാലോചനക്കേസിൽ സീതാറാം യെച്ചൂരിയെ പ്രതിയാക്കിയ ബിജെപി സർക്കാരിന്റെ നടപടിക്കെതിരെ ജില്ലയിലെങ്ങും വൻ  പ്രതിഷേധം.  സിപിഐ എം നേതൃത്വത്തിൽ ലോക്കൽ കേന്ദ്രങ്ങളിൽ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ വൈകിട്ട്‌ അഞ്ചുമുതൽ അഞ്ചരവരെയായിരുന്നു  പ്രതിഷേധം. വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന–- ജില്ലാ നേതാക്കൾ ഉദ്‌ഘാടനംചെയ്‌തു.   സിപിഐ എം അഞ്ചാലുംമൂട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കോർപറേഷൻ മൈതാനത്തു ചേർന്ന യോഗം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനംചെയ്തു. രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സുദേവൻ പറഞ്ഞു. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനാണ് സിപിഐ എം നിലകൊള്ളുന്നത്. ഏരിയ സെക്രട്ടറി വി കെ അനിരുദ്ധൻ അധ്യക്ഷനായി. ജോൺ ഫിലിപ്പ്, കെ ജി ബിജു, കെ ശിവദാസൻ എന്നിവർ  സംസാരിച്ചു.  Read on deshabhimani.com

Related News