കെ ടി ജലീലിനും കോവൂർ കുഞ്ഞുമോനും എതിരായ ആക്രമണത്തിൽ പ്രതിഷേധം



കൊല്ലം  മന്ത്രി കെ ടി ജലീൽ,  കോവൂർ കുഞ്ഞുമോൻ എംഎൽഎ എന്നിവർക്ക്‌ നേരെ നടന്ന യുവമോർച്ച, യൂത്ത് കോൺഗ്രസ്‌ അക്രമത്തിൽ പ്രതിഷേധിച്ച്‌ കൊല്ലത്ത്‌ പ്രകടനവും യോഗവും നടത്തി.  പ്രകടനം റസ്റ്റ്‌ ഹൗസ്‌ പരിസരത്തുനിഡ്നന്‌ ആരംഭിച്ച്‌ ചിന്നക്കട ബസ് ബേയിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു.  ഏരിയ സെക്രട്ടറി എ എം ഇക്‌ബാൽ,  ഡി സാബു, ബീമാ എന്നിവർ സംസാരിച്ചു. തിരുമുല്ലവാരം ലോക്കൽ കമ്മിറ്റി  നേതൃത്വത്തിൽ ആനേഴത്തുമുക്കിൽനിന്ന്‌ ആരംഭിച്ച പ്രകടനം മുളങ്കാടകം ജങ്‌ഷനിൽ സമാപിച്ചു. യോഗം ഏരിയ കമ്മിറ്റി അംഗം  എസ് രാജ്‌മോഹൻ ഉദ്ഘാടനംചെയ്തു. ആർ വിജയൻ,  എ എം മുസ്തഫ എന്നിവർ സംസാരിച്ചു. കടപ്പാക്കട ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധ യോഗം കടപ്പാക്കട ജങ്‌ഷനിൽ ലോക്കൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പോളയത്തോട് ലോക്കൽ കമ്മിറ്റിയുടെ പ്രകടനം കോളേജ് ജങ്‌ഷനിൽനിന്ന്‌  ആരംഭിച്ച് തുമ്പറയിൽ സമാപിച്ചു. പി സോമനാഥൻ ഉദ്ഘാടനംചെയ്തു.  പി അനിത്, ഡി രാധാകൃഷ്ണൻ, ഗിരിജ സുന്ദരൻ, ജയകുമാർ, കണ്ണൻ, ഷൈനു എന്നിവർ സംസാരിച്ചു. പോർട്ട്‌ ലോക്കൽ കമ്മിറ്റിയുടെ പ്രകടനം  ലക്ഷ്മിനടയിൽ ആരംഭിച്ച് അമ്മച്ചിവീട്ടിൽ സമാപിച്ചു. എ കെ സവാദ്  ഉദ്‌ഘാടനംചെയ്തു. ഇ ഷാനവാസ്ഖാൻ,  പുഷ്പൻ, ജി ആനന്ദൻ, പി കെ സുധീർ എന്നിവർ സംസാരിച്ചു. സിവിൽ സ്റ്റേഷൻ ലോക്കൽ കമ്മിറ്റിയുടെ പ്രകടനം വാടിയിൽനിന്ന്‌ ആരംഭിച്ച് ആനന്ദവല്ലിശ്വരത്ത്‌ സമാപിച്ചു. എച്ച് ബേസിൽലാൽ ഉദ്ഘാടനംചെയ്തു.  എസ്  അജയകുമാർ, ഫെലിക്സ് മൈക്കിൾ, എസ് അശോക് കുമാർ, വി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.   മന്ത്രി കെ ടി ജലീലിനും കോവൂർ കുഞ്ഞുമോൻ എംഎൽഎയ്‌ക്കും എതിരായ യുവമോർച്ച, കോൺഗ്രസ്‌ അക്രമത്തിനെതിരെ ചിന്നക്കടയിൽ നടന്ന പ്രതിഷേധയോഗം  ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് ജയമോഹൻ ഉദ്ഘാടനംചെയ്യുന്നു Read on deshabhimani.com

Related News