ചിതറയിൽ ഗ്രാമീണറോഡുകളുടെ നിർമാണം തുടങ്ങി



കടയ്ക്കൽ ചിതറ പഞ്ചായത്തിൽ വളവുപച്ച–- ഇടക്കുന്ന്‌ വളവിൽ–- പേഴുംമൂട്, വേങ്കോട്–- പ്ലാമൂട്, മേലേമുക്ക്–-‌ കാരറ റോഡുകളുടെ നിർമാണോദ്ഘാടനം മുല്ലക്കര രത്നാകരൻ എംഎൽഎ നിർവഹിച്ചു.  മുഖ്യമന്ത്രിയുടെ ഗ്രാമീണറോഡുകളുടെ വികസന ഫണ്ടിൽനിന്ന്‌ 93 ലക്ഷം രൂപ ചെലവിട്ടാണ്‌ റോഡ്‌‌ നിർമിക്കുന്നത്‌. പഞ്ചായത്ത് പ്രസിഡന്റ് ഉമൈബ സലാം അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌അംഗം പി ആർ പുഷ്കരൻ, ബ്ലോക്ക് പഞ്ചായത്ത്‌അംഗം ശബരീനാഥ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കരകുളം ബാബു, സിപിഐ ജില്ലാ കമ്മിറ്റി അംഗം എസ് ബുഹാരി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ പി ഗഗാറിൻ,   രഞ്ജു വട്ടലിൽ, അസി.  എൻജിനിയർ ആര്യാമോഹൻ, ഓവർസിയർ ശശികുമാർ, പേഴുംമൂട് സണ്ണി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News