ആനയെ എഴുന്നള്ളിക്കാം; 
നിയന്ത്രണമുണ്ട്‌



കൊല്ലം ക്ഷേത്രാചാരത്തിന്റെ ഭാഗമായ എഴുന്നള്ളത്തിനായി അമ്പലത്തിന്റെ മതിൽക്കെട്ടിനു പുറത്ത് കോവിഡ് മാനദണ്ഡപ്രകാരം ഒരു ആനയെ മാത്രം എഴുന്നള്ളിക്കാൻ തീരുമാനം. നാട്ടാന പരിപാലന ജില്ലാതല നിരീക്ഷണ സമിതി യോഗത്തിൽ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പരമാവധി അഞ്ച് ആനകളെ എഴുന്നള്ളിക്കുന്നതിനും ധാരണയായി. ഇതിനായി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതി വേണം. ഏഴ് ആനകളെ വരെ വേണ്ടിവരുമ്പോൾ  കലക്ടറിൽനിന്ന്‌ അനുമതി വാങ്ങണം.   ഏഴിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കാൻ ഒരു മാസം മുമ്പ് നിരീക്ഷണ സമിതിക്ക് അപേക്ഷ നൽകണം. വനം വകുപ്പ്, എലിഫന്റ് സ്‌ക്വാഡ്, ഫയർ ഫോഴ്‌സ് എന്നിവയുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ സമിതിക്ക് തീരുമാനമെടുക്കാം. രാവിലെ 10നു ശേഷവും വൈകിട്ട് നാലിനു മുമ്പും ആനകളെ എഴുന്നള്ളിക്കാൻ പാടില്ല. നിർദേശങ്ങളെല്ലാം അംഗീകരിച്ചുള്ള സത്യവാങ്മൂലം ക്ഷേത്രക്കമ്മിറ്റി സെക്രട്ടറിയിൽനിന്നു ലഭിച്ചശേഷം മാത്രം അപേക്ഷകൾ തീർപ്പാക്കിയാൽ മതിയാകും. ഉത്സവങ്ങൾ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ക്ഷേത്രങ്ങൾക്ക് വീണ്ടും അവസരം നൽകുന്നതിന് സർക്കാരിലേക്ക് ശുപാർശ നൽകുന്നതിനും എഡിഎമ്മിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. Read on deshabhimani.com

Related News