തൊഴിൽ പരിശീലനകേന്ദ്രം തുടങ്ങി



തെന്മല പഞ്ചായത്ത് 15–-ാം വാർഡിൽ നിർമിച്ച തൊഴിൽ പരിശീലനകേന്ദ്രവും സാംസ്കാരിക നിലയവും നാടിനു സമർപ്പിച്ചു.  55 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണി പൂർത്തീകരിച്ചത്. പട്ടികജാതി യുവജനങ്ങൾക്കുള്ള തൊഴിൽ പരിശീലനകേന്ദ്രം ചാലിയക്കര ചെറുതന്നൂരിൽ  കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ ഉദ്‌ഘാടനംചെയ്‌തു. കുടുംബശ്രീ അംഗങ്ങൾക്ക് തയ്യൽ പരിശീലനം, എൽഇഡി  ബൾബ് നിർമാണം, ഇലക്ട്രോണിക്‌ ഉപകരണങ്ങളുടെ മെയിന്റനൻസ്, പോളിടെക്നിക്കുകൾ വഴി നടപ്പാക്കുന്ന കോഴ്സുകൾ, പിഎസ്‌സി പരീക്ഷകൾക്കുള്ള പരിശീലനങ്ങൾ, ശിങ്കാരിമേളം, പ്ലംബിങ്‌ തുടങ്ങിയ വിവിധ പരിശീലനങ്ങളാണ് ഈ കേന്ദ്രത്തിലൂടെ നൽകുന്നത്.  ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ ലൈലജ അധ്യക്ഷയായി.  രാജീവ് തേക്കുവിള സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഗോപിനാഥപിള്ള,  ഫാ. ഫിലിപ്പ്, എ ജോസഫ്, ആർ സുരേഷ്, എസ് സുജാത, മുംതാസ് ഷാജഹാൻ,  ജയേഷ് എന്നിവർ സംസാരിച്ചു.   ഉപ്പുകുഴിയിൽ പകൽ വീട് നിർമിക്കാൻ  മാർത്തോമാ സഭയുടെ അഞ്ചുസെന്റ്  വിട്ടുനൽകുമെന്ന്‌ ഫാ. ഫിലിപ്പ് ഉറപ്പുനൽകി. Read on deshabhimani.com

Related News