കാർ ബൈക്കിലിടിച്ച്‌ 
വിദ്യാര്‍ഥിനി മരിച്ചു

അഖിലാ ശിവന്‍


ചവറ സഹോദരനൊപ്പം ബൈക്കിൽ പോകുന്നതിനിടെ കാറിടിച്ച്‌ വിദ്യാർഥിനി മരിച്ചു. വടക്കുംതല കൊച്ചുവീട്ടില്‍ തെക്കതില്‍ ശിവന്‍കുട്ടിയുടെയും സിന്ധുവിന്റെയും മകള്‍ അഖിലാ ശിവൻ (14)ആണ്‌- മരിച്ചത്. ഞായർ പകൽ രണ്ടിന്‌ വടക്കുംതല ചാമ്പക്കടവ് ചുമടുതാങ്ങി മുക്കിനു സമീപമാണ്‌ അപകടം. സഹോദരനൊപ്പം അമ്മയുടെ വീട്ടില്‍പോയി തിരിച്ചുവരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ അഖിലയുടെ തലയ്‌ക്ക് സാരമായി പരിക്കേറ്റു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടക്കുംതല എസ്‌വിപിഎംഎച്ച്എസില്‍ പത്താംക്ലാസ്‌ വിദ്യാർഥിനിയാണ്‌. സഹോദരങ്ങള്‍: അഖില്‍, ആതിരാ ശിവന്‍. Read on deshabhimani.com

Related News