നാടിനും പ്രകൃതിക്കും കാവലായ പ്രശാന്തന്‌ പൊലീസ് മെഡൽ

എം സി പ്രശാന്തൻ


കൊല്ലം ക്രമസമാധാനപാലനത്തിനൊപ്പം പ്രകൃതിയേയും സംരക്ഷിച്ച് നാടിന് കാവലാളായ എം സി പ്രശാന്തൻ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹനായി. നീണ്ടകര തീരദേശ പൊലീസ് സറ്റേഷനിൽ സബ് ഇൻസ്പക്ടറായിരുന്ന പ്രശാന്തന് 2021ലെ മികച്ച പൊലീസ് സേവനത്തിനുള്ള പുരസ്കാരമാണ് ലഭിച്ചത്.  2022 മേയിൽ പ്രശാന്തൻ വിരമിച്ചു. മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ തീരസംരക്ഷണത്തിന് ആയിരകണക്കിന് കണ്ടൽ ചെടികളാണ് പ്രശാന്തനും സഹപ്രവർത്തകരും ചേർന്ന് തീരദേശത്ത് നട്ടുവളർത്തിയത്. കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തീരദേശ പൊലീസിന് വനമിത്ര പുരസ്കാരവും ജൈവ വൈവിധ്യ ബോർഡിന്റെ പുരസ്കാരവും ലഭിച്ചിരുന്നു. പൊലീസ് സേനയ്‌ക്ക് ആദ്യമാണ് വനമിത്ര പുരസ്കാരം ലഭിച്ചത്. നീണ്ടകാലം പൊലീസ് ഓഫീസേഴ്‌സ്‌ അസോസിയേഷന്റെ ജില്ലയിലെ അമരക്കാരനായിരുന്നു പ്രശാന്തൻ. ഭാര്യ: ജി മോളി (തേവലക്കര ബോയ്സ് ഹൈസ്കൂൾ). മക്കൾ: ആര്യ പ്രശാന്ത്‌, എം പി ആദിത്യൻ. Read on deshabhimani.com

Related News