തെളിനീര് ഒഴുകും നവകേരളം: 
ജലനടത്തം സംഘടിപ്പിച്ചു

കലയനാട് ജങ്‌ഷനിൽ നടന്ന ജനകീയ ശുചീകരണ യജ്ഞം കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്‌ ജയമോഹൻ ഉദ്ഘാടനംചെയ്യുന്നു


പുനലൂർ തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്റെ ഭാഗമായി പുനലൂർ മുനിസിപ്പാലിറ്റിയിൽ ജലനടത്തം സംഘടിപ്പിച്ചു. കലയനാട് തോടാണ് നടത്തത്തിനായി തെരഞ്ഞെടുത്തത്. അടുത്ത ഘട്ടത്തിൽ മലിനീകരണം കണ്ടെത്തിയ ഇടങ്ങളിൽ ജനകീയ ശുചീകരണ യജ്ഞം നടത്തും. മലിനീകരണം നേരിടുന്ന ഉറവിടങ്ങളിൽ നിന്നുള്ള സാമ്പിളുകൾ ഗുണനിലവാര പരിശോധനയ്ക്കായി ശേഖരിക്കും. മാലിന്യം സംസ്കരിക്കുന്നതിനായി ശാസ്ത്രീയ ബദൽ സംവിധാനം ഒരുക്കും.പുനലൂർ കലയനാട് ജങ്‌ഷനിൽ ഫാ. പി ഫിലിപ്പ്‌ ജലനടത്തം ഫ്ലാഗ്‌ഓഫ്‌ചെയ്‌തു. കലയനാട് ജങ്‌ഷനിൽ നടന്ന ജനകീയ ശുചീകരണ യജ്ഞ യോഗം കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്‌ ജയമോഹൻ ഉദ്ഘാടനംചെയ്തു.  മുനിസിപ്പൽ ചെയർമാൻ നിമ്മി എബ്രഹാം അധ്യക്ഷയായി. വൈസ് ചെയർമാൻ വി പി ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഡി ദിനേശൻ, ജയപ്രകാശ്, വസന്തരഞ്ജൻ, അഡ്വ. അനസ്, പുഷ്പലത, സതേഷ്, ഷാജിത, പ്രിയപിള്ള , നാസില, എസ്‌ രാജേന്ദ്രൻനായർ , വിഷ്ണുദേവ് തുടങ്ങിയവർ പങ്കെടുത്തു. ആർ പി സ്മിത നന്ദി പറഞ്ഞു. Read on deshabhimani.com

Related News