അനുഭാവ സത്യഗ്രഹം സംഘടിപ്പിച്ചു

കെഎസ്ആർടിസി പെൻഷൻകാരുടെ സമരം പി കെ ജയപ്രകാശ് ഉദ്ഘാടനംചെയ്യുന്നു


കരുനാഗപ്പള്ളി  ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തോടൊപ്പം പെൻഷനും പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട്‌ കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ നേതൃത്വത്തിൽ 25 ദിവസമായി സെക്രട്ടറിയറ്റിനു മുന്നിൽ നടത്തുന്ന സത്യഗ്രഹസമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കരുനാഗപ്പള്ളി സ്റ്റാൻഡിൽ അനുഭാവ സത്യഗ്രഹം നടന്നു. സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജയപ്രകാശ് ഉദ്ഘാടനംചെയ്തു. സിഐടിയു ഏരിയ പ്രസിഡന്റ്‌ വി ദിവാകരൻ, പ്രഭാകരൻ, എം വിജയരാഘവൻ, എസ് ബാലചന്ദ്രൻനായർ, പി വി രവീന്ദ്രൻ, എ ഗോപി, ചന്ദ്രൻനായർ, കടത്തൂർ മൻസൂർ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News