സിഐടിയു ദശദിന സെമിനാറിന്‌ തുടക്കം

സിഐടിയു ദശദിന സെമിനാർ സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എംപി ഉദ്ഘാടനംചെയ്യുന്നു


കൊല്ലം സിഐടിയു ജില്ലാ കമ്മിറ്റിയുടെ  ദശദിന സെമിനാറിന്‌ തുടക്കം. താലൂക്ക് കച്ചേരി  എൻജിഒ യൂണിയൻ ഹാളിൽ ‘പൊതുമേഖലയോട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന സമീപനങ്ങളും പൊതു മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളും' എന്ന വിഷയത്തിലായിരുന്നു ആദ്യ സെമിനാർ.   സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എംപി ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന സെക്രട്ടറി എൻ പത്മലോചനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് ജയമോഹൻ സ്വാഗതം പറഞ്ഞു. കർഷക വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിച്ചതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എളമരം കരിമിന്‌ സിഐടിയു ജില്ലാ കമ്മിറ്റി ഉപഹാരം നൽകി. പൂതക്കുളം പഞ്ചായത്ത്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കശുവണ്ടിത്തൊഴിലാളി അമ്മിണിയമ്മയെ ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി സജി,  മുരളി മടന്തകോട്, എ എം ഇക്‌ബാൽ, എ അനിരുദ്ധൻ, തോമസ് പണിക്കർ, ഹരിലാൽ, എൽ ഗീത എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News