അനുശോചന യോഗം ചേർന്നു

എം എസ് നാസർ അനുശോചനയോഗത്തൽ സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം സൂസൻകോടി സംസാരിക്കുന്നു


 ചടയമംഗലം എസ്എഫ്ഐ മുൻ കേന്ദ്രകമ്മിറ്റി അംഗം എം എസ് നാസറിന്റെ വിയോഗത്തിൽ അനുശോചിച്ച്‌  അമ്പലംകുന്നിൽ യോഗം ചേർന്നു. ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റി അംഗം, സിപിഐ എം  നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗം, വെളിനല്ലൂർ ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.  എം അൻസർ അധ്യക്ഷനായി.  സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം സൂസൻകോടി, സിപിഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ആദർശ് എം സജി, ജില്ലാസെക്രട്ടറി അനന്ദുപിള്ള, എക്സ് ഏണസ്റ്റ്, പി കെ ബാലചന്ദ്രൻ, എ എം ബഷീർ, ജി സനിൽ, ബി ശ്രീകുമാർ, ഡിസിസി സെക്രട്ടറി പി എസ് പ്രദീപ്, ജില്ലാപഞ്ചായത്ത് അംഗം ഷൈൻകുമാർ, പി ദിലീപ്കുമാർ, ജി സുന്ദേരേശൻ, റിയാസ് അമ്പലംകുന്ന് തുടങ്ങിയവർ സംസാരിച്ചു.  Read on deshabhimani.com

Related News