കൊട്ടാരക്കര കോളേജില്‍ കെഎസ്‌യു, എബിവിപി ​ആക്രമണം



 കൊട്ടാരക്കര  സെന്റ് ​ഗ്രി​ഗോറിയോസ് കോളേജിൽ കെഎസ്‌യു, എബിവിപി ആക്രമണത്തിൽ എസ്എഫ്ഐ നേതാക്കൾക്ക് പരിക്കേറ്റു. രണ്ടാംവർഷ ബിഎ പൊളിറ്റിക്സ് വിദ്യാർഥികളായ എസ്എഫ്ഐ ഏരിയ പ്രസിഡന്റ് അലീം മുഹമ്മദ്, സെക്രട്ടറി ജെ വിഷ്ണു, ജില്ലാ കമ്മിറ്റിഅം​ഗം എം ആർ അജു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.  ക്യാമ്പസിൽ കൂട്ടംചേർന്നിരുന്ന് ലഹരിവസ്തുക്കൾ ഉപയോ​ഗിച്ചത്‌ ചോദ്യംചെയ്തതാണ് ആക്രമണത്തിനു കാരണം. രണ്ടാംവർഷ ബിരുദ പരീക്ഷ എഴുതിയശേഷം ഇറങ്ങിയപ്പോഴാണ് സംഭവം. മൂന്നാംവർഷ ബിരുദ വിദ്യാർഥികളും കെഎസ്‌യു പ്രവർത്തകരുമായ എബിൻ, വിധുൻ, ബിൽജിത്, അജീഷ്, നിയോജകമണ്ഡലം പ്രസിഡന്റ് എബിൻ, എബിവിപി പ്രവർത്തകനായ കാർത്തിക് എന്നിവർ ചേർന്നാണ് ആയുധങ്ങളുമായി എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചത്.  കഴിഞ്ഞ തിങ്കളാഴ്ച എസ്എഫ്ഐയുടെ ഹ്യൂമൻസ് മീറ്റ് പരിപാടി അലങ്കോലപ്പെടുത്താൻ കെഎസ്‌യു, എബിവിപി പ്രവർത്തകർ ശ്രമിച്ചിരുന്നു. ക്യാമ്പസിനുള്ളിൽ പുറത്തുനിന്ന് വരുന്നവർക്കൊപ്പം ലഹരി ഉപയോ​ഗിച്ചു പ്രശ്നങ്ങൾ ഉണ്ടാക്കിയവർക്കെതിരെ നടപടിയെടുക്കണമെന്ന് എസ്എഫ്ഐ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News