‘സ്നേഹപൂർവം എസ്‌എഫ്‌ഐ’



ചാത്തന്നൂർ കോവിഡ്‌ കാലത്ത്‌ ആശുപത്രികളിലെ രക്തബാങ്കുകളിൽ ആവശ്യത്തിന്‌ രക്തമില്ലാത്ത സാഹചര്യം ഇനിയുണ്ടാകില്ല. ‘സ്നേഹപൂർവം’ രക്തം നൽകാൻ വിദ്യാർഥികളുണ്ടാകും. എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ്‌ രക്തം ദാനംചെയ്യുന്നതിനുള്ള ക്യാമ്പയിന്‌ തുടക്കമായത്‌. ‘സ്‌നേഹപൂർവം എസ്‌എഫ്‌ഐ’ പേരിലുള്ള ക്യാമ്പയിന്റെ ഭാഗമായി വിവിധ ഏരിയകളിൽനിന്നുള്ള പ്രവർത്തകർ ഓരോ ദിവസങ്ങളിലായി കൊല്ലം ഗവ. മെഡിക്കൽ കോളേജ്‌, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ എത്തി രക്തംനൽകും. ജില്ലാതല ഉദ്‌ഘാടനം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് നസ്മൽ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗം ആദർശ് എം സജി, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഹബീബ് നസീം, ആർഎംഒ ഷിറിൽ അഷറഫ്, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ മേധാവി ലക്ഷ്മി, ഡോ. പൂർണിമ, എസ് സന്ദീപ് ലാൽ, എസ്‌ എസ്‌ അനന്ദു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി അനന്ദു സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News