സിപിഐ എം കൊല്ലം ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരം ഉദ്ഘാടനംചെയ്തു

സിപിഐ എം കൊല്ലം ഏരിയകമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനംചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു


സ്വന്തം ലേഖകൻ കൊല്ലം നഗരത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്ത്‌ വിളിച്ചോതിയ വൻജനാവലിയുടെ സാന്നിധ്യത്തിൽ സിപിഐ എം കൊല്ലം ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടം (കെ തുളസീധരൻ സ്മാരകമന്ദിരം) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. ശനി രാവിലെ ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ സിഐടിയു സംസ്ഥാന സെക്രട്ടറി എൻ പത്മലോചനൻ പതാക ഉയർത്തി. റെഡ് വളന്റിയർ സല്യൂട്ട് ഏറ്റുവാങ്ങിയശേഷം മുഖ്യമന്ത്രി നാടമുറിച്ചു. ഹൈസ്കൂൾ ജങ്‌ഷനു സമീപം ഏഴുസെന്റിൽ 3900 ചതുരശ്രയടിയിൽ ആധുനിക സംവിധാനങ്ങളുള്ളതാണ് ഓഫീസ്. 300 പേർക്ക് ഇരിക്കാവുന്ന സമ്മേളന ഹാൾ, ലൈബ്രറി, വിശാലമായ വായനമുറി, മീഡിയ റൂം എന്നിവയുണ്ട്‌. എം ഷാഹുൽ ഹമീദ് സ്മാരക കോൺഫറൻസ് ഹാൾ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഫോട്ടോ അനാച്ഛാദനംചെയ്തു. കെ തങ്കപ്പൻ സ്മാരക ലൈബ്രറി സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ ഉദ്ഘാടനംചെയ്തു.  തുടർന്ന് ചേർന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റി അംഗം വി രാജേന്ദ്രബാബു അധ്യക്ഷനായി. ഏരിയ സെക്രട്ടറി എ എം ഇക്ബാൽ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം സബിതാബീഗം നന്ദിയും പറഞ്ഞു. കെ എൻ ബാലഗോപാൽ, എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വരദരാജൻ, ജെ മേഴ്‌സിക്കുട്ടിഅമ്മ, പി രാജേന്ദ്രൻ, കെ സോമപ്രസാദ്, എം എച്ച് ഷാരിയർ, ചിന്താ ജെറോം, സിഐടിയു സംസ്ഥാന സെക്രട്ടറി എൻ പത്മലോചനൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് ജയമോഹൻ, എക്സ് ഏണസ്റ്റ്, വി കെ അനിരുദ്ധൻ, എംഎൽഎമാരായ എം നൗഷാദ്, എം മുകേഷ്, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാകമ്മിറ്റി അംഗങ്ങളായ ആർ എസ് ബാബു, എം വിശ്വനാഥൻ, ഏരിയ സെക്രട്ടറിമാരായ എസ് പ്രസാദ്, കെ ജി ബിജു എന്നിവർ സംസാരിച്ചു.  ചടങ്ങിൽ കെ തുളസീധരന്റെ ഭാര്യ രുക്മിണിയും കുടുംബാംഗങ്ങളും ഷാഹുൽ ഹമീദിന്റെ ഭാര്യ മുംതാസും കുടുംബവും കെ തങ്കപ്പന്റെ മരുമകൻ രാജ്‌മോഹനും പങ്കെടുത്തു. കെട്ടിടനിർമാണത്തിന്‌ മേൽനോട്ടം വഹിച്ച നൗഫലിന്‌ സിപിഐ എം ഏരിയ കമ്മിറ്റി ഉപഹാരം നൽകി. Read on deshabhimani.com

Related News