ബാലസംഘം കുന്നിക്കോട് ഏരിയ സമ്മേളനം

ബാലസംഘം കുന്നിക്കോട് ഏരിയ സമ്മേളനം എം ശിവശങ്കരപ്പിള്ള ഉദ്ഘാടനംചെയ്യുന്നു


കുന്നിക്കോട്  ബാലസംഘം കുന്നിക്കോട് ഏരിയ സമ്മേളനം സദാനന്ദപുരം ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം ശിവശങ്കരപ്പിള്ള ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് മിർസ ആലപ്പാട്ട് അധ്യക്ഷയായി. ജി ശശിധരൻപിള്ള സ്വാഗതം പറഞ്ഞു. സുഹാന സിറാജ് പ്രവർത്തനറിപ്പോർട്ടും ജില്ലാ പ്രസിഡന്റ് രൂപ ശിവപ്രസാദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.  എസ് മുഹമ്മദ് അസ്ലം, ആർ സഹദേവൻ, കെ ഹർഷകുമാർ, സി സജീവൻ, എസ് രഘുനാഥൻ, പി ജി സജികുമാർ, എസ് ഷാനവാസ് ഖാൻ, റോയി മാത്യൂ, ഗിരിഷ് തമ്പി, എം അനോജ്കുമാർ, താരാ സജികുമാർ എന്നിവർ സംസാരിച്ചു. കെ അശോകൻ നന്ദി പറഞ്ഞു. ഭാരവാഹികൾ: മിർസ ആലപ്പാട് (പ്രസിഡന്റ്), അഭിഷേക്, മഹിമ (വൈസ് പ്രസിഡന്റുമാർ), അദ്വൈത് (സെക്രട്ടറി),  മെസി, ശിവപ്രിയ (ജോയിന്റ് സെക്രട്ടറിമാർ), ഭാമ (കൺവീനർ), എം അനോജ് കുമാർ, പ്രസന്ന ( ജോയിന്റ് കൺവീനർമാർ), അർജുൻ (കോ–- ഓർഡിനേറ്റർ), അൻവർഷ (അക്കാഡമിക് കമ്മിറ്റി കൺവീനർ),  നിമിഷ (നവമാധ്യമ കൺവീനർ). Read on deshabhimani.com

Related News