കുളക്കടയില്‍ തെളിനീരൊഴുകും നവകേരളം പദ്ധതിക്കു തുടക്കം

കുളക്കട പഞ്ചായത്തിലെ തെളിനീരൊഴുകും നവകേരളം പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് 
വി സുമാലാല്‍ ഉദ്ഘാടനംചെയ്യുന്നു


കൊട്ടാരക്കര കുളക്കട പഞ്ചായത്തിൽ തെളിനീരൊഴുകും നവകേരളം പദ്ധതിക്കു തുടക്കമായി. പുത്തൂർ പോപ്പുലർ ​ഗ്രൗണ്ടിൽ നടന്ന ഇനി ഞാനൊഴുകട്ടെ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സുമാലാൽ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ടി ഇന്ദുകുമാർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കവിത ​ഗോപകുമാർ സ്വാ​ഗതം പറഞ്ഞു. വികസന സ്ഥിരംസമിതി അധ്യക്ഷൻ കോട്ടയ്ക്കൽ രാജപ്പൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എസ് ര‍ഞ്ജിത്, എ അജി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി മഞ്ജു, സജി കടുക്കാല, സെക്രട്ടറി സുജിത് കുമാർ എന്നിവർ സംസാരിച്ചു.  തുടർന്ന് ശാന്തിയിൽ കണിയാംപൊയ്ക തോട്ടിൽ ജലയാത്ര സംഘടിപ്പിച്ചു. തോടും പുഴയും തെളിച്ച് നീരൊഴുക്ക് സു​ഗമമാക്കുകയും ജലസ്രോതസ്സ് സംരക്ഷിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. Read on deshabhimani.com

Related News