ഏരൂർ പഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരം: കെ രാധാകൃഷ്ണൻ

ഏരൂർ പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് നിർമിച്ച വിവിധ ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം മന്ത്രി 
കെ രാധാകൃഷ്ണൻ നിർവഹിക്കുന്നു


അഞ്ചൽ  സാധാരണക്കാർക്ക് ഗുണകരമായ പദ്ധതികൾ നടപ്പാക്കുന്നതിൽ ഏരൂർ പഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന്‌ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു. സാധാരണക്കാരുടെ സ്വപ്നങ്ങളുടെ സാക്ഷാൽക്കരണത്തിന്‌ എല്ലാ പഞ്ചായത്തുകളും ഇത്തരം പദ്ധതികൾക്ക്‌ മുൻഗണന നൽകണമെന്നും മന്ത്രി പറഞ്ഞു.  ഏരൂർ പഞ്ചായത്തിൽ പുതിയതായി നിർമിച്ച കോൺഫറൻസ് ഹാൾ, ഫ്രണ്ട് ഓഫീസ്, വിഇഒ ഓഫീസ്, സ്ഥിരംസമിതി അധ്യക്ഷരുടെ ഓഫീസ്, ഐസിഡിഎസ് ഓഫീസ് എന്നിവയടങ്ങിയ കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. പി എസ് സുപാൽ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ടി അജയൻ സ്വാഗതം പറഞ്ഞു. എൻ കെ പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തി. 100ശതമാനം നികുതിപിരിച്ച ജീവനക്കാരെ കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, വൈസ്‌ പ്രസിഡന്റ് എം മനീഷ്, പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ചിന്നു വിനോദ്, ജില്ലാ കമ്മിറ്റി അംഗം അംബികകുമാരി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷൈൻബാബു, ജി അജിത്, വി രാജി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ഓമനാമുരളി, എസ് ശോഭ, സന്ധ്യാ ബിനു എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News