"അതിജീവനം, പരമ്പരാഗതം' പദ്ധതി ഉദ്ഘാടനംചെയ്തു

അതിജീവനം, പരമ്പരാഗതം പദ്ധതി ഇടക്കുളങ്ങരയിലെ കരുനാഗപ്പള്ളി താലൂക്ക് കൈത്തറി നെയ്ത്ത്‌ വ്യവസായ സഹകരണ സംഘത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ഉദ്‌ഘാടനംചെയ്യുന്നു


കരുനാഗപ്പള്ളി ജില്ലാ പഞ്ചായത്ത് പരമ്പരാഗത വ്യവസായമായ കൈത്തറിയുടെ നവീകരണത്തിനായി നടപ്പാക്കിയ അതിജീവനം, പരമ്പരാഗതം പദ്ധതി ഇടക്കുളങ്ങരയിലെ കരുനാഗപ്പള്ളി താലൂക്ക് കൈത്തറി നെയ്ത്ത്‌ വ്യവസായ സഹകരണ സംഘത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ഉദ്‌ഘാടനംചെയ്‌തു. കൈത്തറി തുണിത്തരങ്ങൾ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റി വിപണനം നടത്താൻ സഹായിക്കുന്ന പദ്ധതിയാണ് അതിജീവനം പരമ്പരാഗതം. ജില്ലാ പഞ്ചായത്ത് ക്ഷേമ സ്ഥിരംസമിതി അധ്യക്ഷൻ അനിൽ എസ് കല്ലേലിഭാഗം അധ്യക്ഷനായി. സംഘം പ്രസിഡന്റ് വി വിജയകുമാർ സ്വാഗതം പറഞ്ഞു. വികസന സമിതി അധ്യക്ഷ ജെ നജീബത്ത് മുതിർന്ന നെയ്ത്തുകാരെ ആദരിച്ചു. പൊതുമരാമത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ വസന്ത രമേശ് മുഖ്യാതിഥിയായി. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ ദിനേശ് പദ്ധതി വിശദീകരണം നടത്തി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ സ്ഥിരംസമിതി അധ്യക്ഷൻ ടി രാജീവ്, പഞ്ചായത്ത്‌അംഗം ജി സുജാത, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ തോമസ് ജോൺ, സീനിയർ സഹകരണ ഇൻസ്പെക്ടർ എം ജെ കല, സംഘം സെക്രട്ടറി വി ബിനി എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്ത പി കെ ഗോപനെ സംഘത്തിനുവേണ്ടി പ്രസിഡന്റ് വി വിജയകുമാർ ആദരിച്ചു. Read on deshabhimani.com

Related News