ഉന്നതവിജയികളെ അനുമോദിച്ചു



കടയ്ക്കൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥിളെ ചിതറ സഹകരണ ബാങ്ക് ക്യാഷ് അവാർഡും പുരസ്കാരവും നൽകി അനുമോദിച്ചു. ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് കരകുളം ബാബു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എസ് ബുഹാരി സ്വാഗതം പറഞ്ഞു. കെഎഎസ് പരീക്ഷയിലെ ഉന്നതവിജയികളെയും അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജെ നജീബത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ഉഷ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ എം രജിത, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അനിൽ മടത്തറ, കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് കൊല്ലായിൽ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺകുമാർ, പഞ്ചായത്ത്അംഗം ലക്ഷ്മി പ്രസാദ്, ലോക്കൽ സെക്രട്ടറിമാരായ മടത്തറ അനിൽ, വി പ്രഭാകരൻപിള്ള, സിപിഐ മതിര ലോക്കൽ സെക്രട്ടറി വിജയകുമാരൻനായർ, പി വി മനുലാൽ, ജി ജോയ് മോൻ, ഷീജാബീഗം ബാങ്ക് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News