അപകടം പതിയിരിക്കുന്ന 
കാരാളിമുക്കും സിനിമാപറമ്പും



കൊല്ലം  ചവറ –-അടൂർ റോഡിൽ കാരളിമുക്കിൽനിന്ന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്ക് തിരിയുന്ന ഭാഗത്തും സിനിമാപറമ്പിലും വാഹനാപകടങ്ങൾ വർധിക്കുന്നുവെന്ന്‌ മോട്ടാർ വാഹനവകുപ്പ്‌ എൻഫോഴ്‌സ്‌മെന്റ്‌ റിപ്പോർട്ട്‌. അടൂർ, കൊട്ടാരക്കര, ചവറ റോഡുകൾ സംഗമിക്കുന്നത്‌ സിനിമാപറമ്പിലാണ്‌. റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തിരക്കേറിയ മെയിൻ റോഡിലേക്കാണ്‌ വന്നുകയറുന്നത്‌. ഈ വാഹനങ്ങൾ മെയിൻറോഡിൽ വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക്‌ കൃത്യമായി കാണാൻ കഴിയുന്നില്ല. ഡിസിആർബിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്നുവർഷത്തിനിടെ 11 വാഹനാപകടങ്ങൾ ഉണ്ടായി. ട്രാഫിക് നിയന്ത്രിക്കുന്നതിന്‌ സിഗ്നൽ സംവിധാനമോ ബക്കറുകളോ, അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡുകളോ, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാത്തതും അപകടസാധ്യത വർധിക്കുന്നു. അപകടവളവുകൾ ഉണ്ടെന്ന് മനസ്സിലാക്കാൻ റോഡിന്റെ ഇരുവശത്തും ഷെവറോൺ കർവ് സൈൻ സ്ഥാപിക്കണം. ജങ്ഷനിൽ വളവുകൾ തുടങ്ങുന്നതിനു 50 മീറ്റർ മാറി ഇരുവശത്തും തെർമോപ്ലാസ്റ്റിക് റംബിൾ സ്ട്രിപ് നൽകണമെന്നും എൻഫോഴ്‌സ്‌മെന്റ്‌ നിർദേശിക്കുന്നു.  ഭരണിക്കാവിൽനിന്ന്‌ അടൂർ ഭാഗത്തേക്കുപോകുന്ന ദേശീയപാത 183,  കൊട്ടാരക്കരനിന്ന്‌ ഭരണിക്കാവിലേക്കുപോകുന്ന ജില്ലാ റോഡും സന്ധിക്കുന്ന സിനിമാപറമ്പ്‌ ജങ്ഷനിൽ വാഹനങ്ങളെ തിരിച്ചുവിടാൻ സംവിധാനമില്ല. ഇതുമൂലം മൂന്നുവർഷത്തിനിടക്ക് 10 വാഹനാപകടങ്ങളുണ്ടായി.  വാഹന ബാഹുല്യം കൂടിയ ജങ്ഷനാണിത്‌. വാഹനങ്ങൾക്ക്‌ മറ്റു റോഡിലേക്ക് തിരിയാൻ മതിയായ സ്ഥലവും കൊട്ടാരക്കര ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങളെ അടൂർ ഭാഗത്തുവരുന്ന വാഹന ഡ്രൈവർമാർക്ക് വ്യക്തമായി കാണാനും കഴിയുന്നില്ല. ഹെവി ട്രാഫിക് നിയന്ത്രിക്കാൻ വ്യക്തമായ മീഡിയൻ ആവശ്യമാണ്‌. ട്രാഫിക് നിയന്ത്രിക്കാൻ സിഗ്നൽ സംവിധാനമോ സ്പീഡ് ബക്കറ്റുകളോ ഇല്ല. അപകട സാധ്യത മുന്നറിയിപ്പ് ബോർഡോ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനുള്ള പിൻകാസിങ് ഇല്ലാത്തതും അപകട സാധ്യത കൂട്ടുന്നു. Read on deshabhimani.com

Related News