കോവിഡ് 447, സമ്പർക്കം 444



  കൊല്ലം ജില്ലയിൽ ചൊവ്വാഴ്‌ച 447 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 444 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേർക്കും ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. 277 പേർ രോഗമുക്തി നേടി.  കൊല്ലം കോർപറേഷനിൽ 52 പേർക്കാണ് രോഗബാധ. കാവനാട്- ആറ്, ആശ്രാമം- അഞ്ച്, ഉളിയക്കോവിൽ, തേവള്ളി, മുണ്ടയ്ക്കൽ, വടക്കേവിള ഭാഗങ്ങളിൽ മൂന്ന് വീതവുമാണ് കോർപറേഷൻ പരിധിയിലെ രോഗബാധിതരുടെ എണ്ണം.  മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി- 17, കൊട്ടാരക്കര- എട്ട്, പുനലൂർ- നാല് എന്നിങ്ങനെയാണ് രോഗബാധിതർ. പഞ്ചായത്തുകളിൽ ചവറ- 27, മൈനാഗപ്പള്ളി -25, പത്തനാപുരം- 21, തൊടിയൂർ -19, പന്മന- 16, അഞ്ചൽ, ഏരൂർ ഭാഗങ്ങളിൽ 14 വീതവും ശാസ്താംകോട്ട- 11, ഇടമുളയ്ക്കൽ, കരീപ്ര എന്നിവിടങ്ങളിൽ 10 വീതവും നെടുവത്തൂർ, പവിത്രേശ്വരം പ്രദേശങ്ങളിൽ ഒമ്പതു വീതവും കുളത്തൂപ്പുഴ -എട്ട്, പെരിനാട്, നീണ്ടകര, ചിതറ, ഇട്ടിവ ഭാഗങ്ങളിൽ ഏഴുവീതവും വെളിയം, വെട്ടിക്കവല, മയ്യനാട്, കല്ലുവാതുക്കൽ, കടയ്ക്കൽ, അലയമൺ പ്രദേശങ്ങളിൽ ആറുവീതവും ശൂരനാട് സൗത്ത്, പേരയം, തൃക്കോവിൽവട്ടം, കൊറ്റങ്കര, ഓച്ചിറ, എഴുകോൺ ഭാഗങ്ങളിൽ അഞ്ചുവീതവും പടഞ്ഞാറെകല്ലട, മൈലം, പിറവന്തൂർ, പട്ടാഴി വടക്കേക്കര, നെടുമ്പന, തലവൂർ, കുലശേഖരപുരം, ഉമ്മന്നൂർ, ആദിച്ചനല്ലൂർ, ആലപ്പാട് എന്നിവിടങ്ങളിൽ നാലുവീതവും പട്ടാഴി, തേവലക്കര, തഴവ, ചിറക്കര, കുളക്കട, കിഴക്കേകല്ലട ഭാഗങ്ങളിൽ മൂന്നുവീതവുമാണ് രോഗബാധിതർ. മറ്റ് പ്രദേശങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം. Read on deshabhimani.com

Related News