ജീവനക്കാരനെ 
കാറിനൊപ്പം വലിച്ചിഴച്ചു

പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അരുൺ


അഞ്ചാലുംമൂട്  കുരീപ്പുഴ ടോൾ പ്ലാസയിൽ കാർ യാത്രക്കാരന്റെ അതിക്രമം. ജീവനക്കാരനെ കാറിനൊപ്പം വലിച്ചിഴച്ച് റോഡിൽ തള്ളി. സാരമായി പരിക്കേറ്റ ടോൾ ജീവനക്കാരനായ കുരീപ്പുഴ പ്ലാവറകാവ് സ്വദേശി അരുണിനെ കടവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  വ്യാഴം പകൽ 2.40നായിരുന്നു സംഭവം. കാവനാട് ഭാഗത്തുനിന്ന് വന്ന വെള്ള സ്വിഫ്റ്റ് കാർ എമർജൻസി ലൈനിലൂടെ ടോൾ നൽകാതെ കടന്നുപോകാൻ ശ്രമിച്ചു. ഇതു ചോദ്യംചെയ്ത അരുണിന്റെ കൈയിൽ കടന്നുപിടിച്ച ശേഷം കാർ ഓടിച്ചുപോയി. 30 മീറ്ററോളം മുന്നോട്ട് പോയി അരുണിനെ വഴിയിൽ തള്ളിയിട്ടശേഷം കാർ നിർത്താതെ പോവുകയായിരുന്നു. അരുണിന്റെ  ഇരുകാലുകൾക്കും കൈക്കും നടുവിനും പരിക്കേറ്റു. പൊലീസ് അന്വേഷണത്തിൽ കാർ പരവൂർ സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. Read on deshabhimani.com

Related News