കെഎസ്‌ആർടിസി ജീവനക്കാരുടെ ദ്വിദിന ധർണ ആരംഭിച്ചു

കെഎസ്‌ആർടിസി ജീവനക്കാർ കൊട്ടാരക്കര ജില്ലാ ഓഫീസിനു മുന്നിൽ ആരംഭിച്ച ദ്വിദിന ധർണ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ നെടുവത്തൂർ സുന്ദരേശൻ ഉദ്ഘാടനംചെയ്യുന്നു


കൊട്ടാരക്കര എല്ലാ മാസവും അഞ്ചിനു മുമ്പ്‌  ശമ്പളം വിതരണംചെയ്യുക, സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക, എംപാനൽ ജീവനക്കാരെ സംരക്ഷിക്കുക തുടങ്ങിയ  ആവശ്യങ്ങൾ ഉന്നയിച്ച്‌ കെഎസ്‌ആർടിസി ജീവനക്കാർ  കൊട്ടാരക്കര ജില്ലാ ഓഫീസിനു മുന്നിൽ ദ്വിദിന ധർണ ആരംഭിച്ചു. കെഎസ്‌ആർടിഇഎ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ധർണ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ നെടുവത്തൂർ സുന്ദരേശൻ ഉദ്ഘാടനംചെയ്തു.  ഈ ആവശ്യങ്ങൾ ഉന്നയിച്ച്‌ അസോസിയേഷൻ ചീഫ് ഓഫീസ് പടിക്കൽ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ്‌ ജില്ലാ ഓഫീസിനു മുന്നിലും ധർണ തുടങ്ങിയത്‌. ജില്ലാപ്രസിഡന്റ്‌ എസ് രാജീവ് അധ്യക്ഷനായി. സിഐടിയു കൊട്ടാരക്കര ഏരിയ സെക്രട്ടറി സി മുകേഷ്, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി  ഹണി ബാലചന്ദ്രൻ, സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി പി ശശികല,  ജില്ലാ സെക്രട്ടറി കെ അനിൽകുമാർ, ട്രഷറർ  ബിജു എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News