‘ഏകാന്തതയുടെ കടൽ’ പ്രകാശിപ്പിച്ചു



കൊല്ലം പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റും കഥാകൃത്തുമായ ബീനാ സജീവിന്റെ പുസ്തകം "ഏകാന്തതയുടെ കടൽ’ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ പ്രകാശിപ്പിച്ചു. കേരള നോളജ്  മിഷൻ ഡയറക്ടർ പി എസ് ശ്രീകല പുസ്തകം ഏറ്റുവാങ്ങി.  കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയും ചിന്ത പബ്ലിക്കേഷൻസും ചേർന്നാണ്‌ ചടങ്ങ്‌ സംഘടിപ്പിച്ചത്‌. ദക്ഷിണ മേഖലാ സെക്രട്ടറി ഡി സുരേഷ് കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി ഉണ്ണിക്കൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ ബി മുരളീകൃഷ്ണൻ, കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം വസന്തകുമാർ സാംബശിവൻ, രാധാകൃഷ്ണൻ ചെറുവല്ലി (ചിന്ത പബ്ലിക്കേഷൻസ്), മാസ്‌ പ്രസിഡന്റ്‌ എക്സ് ഏണസ്റ്റ്, ചവറ കെ എസ് പിള്ള എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ആർ അനിൽകുമാർ സ്വാഗതവും ബീനാ സജീവ് നന്ദിയും പറഞ്ഞു. വനിതാസാഹിതി സംസ്ഥാന ഭാരവാഹി കൂടിയായ ബീനാ സജീവിന്റെ നാലാമത്തെ പുസ്തകമാണ് ഏകാന്തതയുടെ കടൽ. Read on deshabhimani.com

Related News