സാമൂഹിക് ജാഗരൺജാഥ നടത്തി
കടയ്ക്കൽ കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കണമെന്ന മുദ്രാവാക്യം ഉയർത്തി സിഐടിയു, കർഷകസംഘം, കെഎസ്കെടിയു എന്നീ സംഘടനകൾ ചേർന്ന് കടയ്ക്കൽ ഏരിയയിൽ സാമൂഹിക് ജാഗരൺജാഥ നടത്തി. ചിതറ പഞ്ചായത്ത് ജാഥ വേങ്കൊല്ലയിൽ സിപിഐ എം ഏരിയ സെക്രട്ടറി എം നസീർ ഉദ്ഘാടനംചെയ്തു. ഡി സ്റ്റാലിൻ അധ്യക്ഷനായി. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ എം എസ് മുരളി, വൈസ് ക്യാപ്റ്റൻ വി ഷാജി, മാനേജർ വി സുകു എന്നിവർ സംസാരിച്ചു. കടയ്ക്കൽ പഞ്ചായത്ത് ജാഥ കാഞ്ഞിരത്തുംമൂട്ടിൽ കർഷകസംഘം ജില്ലാ കമ്മിറ്റിഅംഗം കരകുളം ബാബു ഉദ്ഘാടനംചെയ്തു. ബീനാകുമാരി അധ്യക്ഷയായി. മുകുന്നേരി രാധാകൃഷ്ണൻ സ്വാഗതംപറഞ്ഞു. ജാഥാ ക്യാപ്റ്റൻ വി സുബ്ബലാൽ, വൈസ് ക്യാപ്റ്റൻ എം ഷാജഹാൻ, മാനേജർ ആർ എസ് ബിജു എന്നിവർ സ്വീകരണകേന്ദ്രങ്ങളിൽ സംസാരിച്ചു. കുമ്മിൾ പഞ്ചായത്ത് ജാഥ ആനപ്പാറയിൽ സിപിഐ എം ഏരിയ കമ്മിറ്റിഅംഗം ജി ദിനേശ് കുമാർ ഉദ്ഘാടനംചെയ്തു. ഹർഷകുമാർ അധ്യക്ഷനായി. പി എസ് കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റൻ പി ആർ പുഷ്കരൻ, വൈസ് ക്യാപ്റ്റൻ എ കെ സൈഫുദീൻ, മാനേജർ ഡി അജയൻ എന്നിവർ സംസാരിച്ചു. ഇട്ടിവ മഞ്ഞപ്പാറയിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിഅംഗം ബി ബൈജു ഉദ്ഘാടനംചെയ്തു. നിസാം അധ്യക്ഷനായി. ടി സി പ്രദീപ് സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റൻ ഡി മോഹൻദാസ്, വൈസ് ക്യാപ്റ്റൻ ജി വിജയകുമാർ, മാനേജർ പ്രൊഫ. ബി ശിവദാസൻപിള്ള എന്നിവർ സംസാരിച്ചു. Read on deshabhimani.com