ഓട്ടോ, ടാക്സി തൊഴിലാളികൾക്ക് 
തിരിച്ചറിയൽ കാർഡ് വിതരണംചെയ്തു

ഓട്ടോ, ടാക്സി ആൻഡ്‌ ലൈറ്റ് മോട്ടോഴ്സ് ഫെഡറേഷൻ (സിഐടിയു)തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡ് 
വിതരണം എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


കൊട്ടാരക്കര ഓട്ടോ, ടാക്സി ആൻഡ്‌ ലൈറ്റ് മോട്ടോഴ്സ് ഫെഡറേഷൻ (സിഐടിയു)തൊഴിലാളികൾക്ക് യൂണിയന്റെ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. മാവടിയിൽ നടന്ന യോഗം എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്തു. പ്രദീപ് കുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജി സുന്ദരേശൻ, സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി രവീന്ദ്രൻനായർ, ഏരിയ സെക്രട്ടറി സി മുകേഷ്, സിപിഐ എം മാവടി ലോക്കൽ സെക്രട്ടറി ഡി എസ് സുനിൽ, എ അജി, ഷിബു ശാമുവേൽ, അജി, ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News