ക്ഷേത്രമുറ്റത്ത്‌ പൂക്കൃഷി; പദ്ധതിക്ക്‌ തുടക്കം

പടനായർകുളങ്ങര ക്ഷേത്രമുറ്റത്ത്‌ തുടങ്ങുന്ന പൂക്കൃഷിയുടെ ഭാഗമായുള്ള ശുചീകരണം മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനംചെയ്യുന്നു


കരുനാഗപ്പള്ളി ക്ഷേത്രമുറ്റത്ത് പൂക്കൃഷി ഒരുക്കാനുള്ള മുനിസിപ്പാലിറ്റിയുടെ പദ്ധതിക്ക്‌ തുടക്കമായി പദ്ധതി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ  കീഴിലുള്ള പടനായർകുളങ്ങര മഹാദേവർ ക്ഷേത്രമുറ്റത്താണ്‌ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പൂക്കൃഷി തുടങ്ങുന്നത്. കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി. ഭൂമി കൃഷിക്ക് അനുയോജ്യമാക്കുന്നതിനുള്ള ശുചീകരണ പ്രവർത്തനത്തിന് തുടക്കമായി. മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനംചെയ്തു. മുനിസിപ്പൽ കൗൺസിലർ റെജി ഫോട്ടോപാർക്ക് അധ്യക്ഷനായി. എഡിഎസ് അംഗം പ്രീത സംസാരിച്ചു.   Read on deshabhimani.com

Related News